അഗ്നിപഥ് പ്രതിഷേധത്തെ ചൊല്ലി ബീഹാറില്‍ തമ്മിലടിച്ച് ഭരണകക്ഷികളായ ജെ ഡി യുവും ബി ജെ പിയും. ബീഹാറില്‍ പ്രതിഷേധക്കാര്‍ ബി ജെ പി ഓഫീസുകള്‍ ആക്രമിച്ചപ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു എന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബിഹാര്‍ ബി ജെ പി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ ആരോപിച്ചു.എന്നാല്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധം തടയാന്‍ വെടിയുതിര്‍ക്കാന്‍ പൊലീസിനോട് ഉത്തരവിടുന്നതില്‍ നിന്ന് ബി ജെ പിയെ തടഞ്ഞത് എന്താണെന്നായിരുന്നു ജെ ഡി യു ദേശീയ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിംഗ് എന്ന ലാലന്‍ സിംഗ് തിരിച്ച് ചോദിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധക്കാര്‍ നവാഡ, മധുബനി, മധേപുര എന്നിവിടങ്ങളിലെ ബി ജെ പി ഓഫീസുകള്‍ ആക്രമിക്കുകയും പാര്‍ട്ടി നേതാക്കളായ ജയ്സ്വാള്‍, ഉപമുഖ്യമന്ത്രി രേണു ദേവി, എം എല്‍ എ സി എന്‍ ഗുപ്ത തുടങ്ങിയവരുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് ജയ്സ്വാള്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. പ്രതിഷേധത്തിനിടെ ഭരണകൂടം പ്രതികരിച്ച രീതി അതിന്റെ പങ്കിനെക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. മധേപുരയിലെ ബി ജെ പി ഓഫീസിന് സമീപം 300 ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു, എന്നിട്ടും ഞങ്ങളുടെ പാര്‍ട്ടി ഓഫീസ് തകര്‍ത്തപ്പോള്‍ അവര്‍ നിശബ്ദ കാഴ്ചക്കാരായി തുടര്‍ന്നു എന്നാണ് സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞത്.
ബിജെപിയുടെ നവാഡ ഓഫീസ് അടിച്ചു തകര്‍ത്തപ്പോള്‍ അവിടെയും പൊലീസുകാരുണ്ടായിരുന്നു. ദയനീയമാണ് കാര്യങ്ങള്‍ഞങ്ങള്‍ ചില ഗൂഢാലോചന കാണുന്നു, അത് തുറന്നുകാട്ടേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ജെ ഡി യു തലവനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് ആഭ്യന്തര വകുപ്പിന്റെ തലവന്‍. ബിഹാറില്‍ എന്ത് സംഭവിച്ചാലും നല്ലതല്ല. ബിഹാറില്‍ സംഭവിച്ചത് രാജ്യത്ത് മറ്റൊരിടത്തും സംഭവിച്ചിട്ടില്ല. ഞങ്ങളും ഇവിടെ സര്‍ക്കാരിന്റെ ഭാഗമാണ്. എന്തുകൊണ്ടാണ് മധേപുര സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്തത്ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അത് ആര്‍ക്കും നല്ലതല്ല എന്നായിരുന്നു സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞത്. എന്നാല്‍ ജെയ്സ്വാളിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ചാണ് ലാലന്‍ സിംഗ് മറുപടി പറഞ്ഞത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിഷേധത്തിന്റെ തോതില്‍ ജയ്സ്വാള് അസ്വസ്ഥനാണ്.
അവര്‍ ഒരു നിസ്സാരകാര്യം മനസ്സിലാക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന് പാര്‍ട്ടി നേതൃത്വം നല്‍കുന്നതിനാലാണ് ബി ജെ പി നേതാക്കളെ ലക്ഷ്യമിടുന്നതെന്ന്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് പ്രതിഷേധം തടയാന്‍ പൊലീസിനോട് വെടിവെക്കാന്‍ പറഞ്ഞില്ല. ജയ്സ്വാളിന്റെ മാനസിക സമനില നഷ്ടപ്പെട്ടതായി തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ബി ജെ പി ജെ ഡി യുവുമായി കൂടിയാലോചിച്ചില്ലെന്നും ലാലന്‍ സിംഗ് ആരോപിച്ചു. അഗ്‌നിപഥിനെക്കുറിച്ചുള്ള അവരുടെ തീരുമാനത്തില്‍ ഞങ്ങള്‍ കക്ഷിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണംഅഗ്നിപഥിനെ കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തണമെന്ന് കേന്ദ്രത്തോട് ജെ ഡി യു ആവശ്യപ്പെട്ടിരുന്നു.
ബീഹാറിലും മറ്റ് ചില സംസ്ഥാനങ്ങളിലും അഗ്‌നിപഥ് പദ്ധതിക്കെതിരെ അതൃപ്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലാലന്‍ സിംഗ് പറഞ്ഞു. നിരവധി സ്ഥലങ്ങളില്‍ നിന്ന് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, കേന്ദ്രം അടിയന്തരമായി ശ്രദ്ധ ചെലുത്തുകയും പദ്ധതി പുനഃപരിശോധിക്കുകയും വേണം. പദ്ധതി പ്രതികൂലമായ ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്ന് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ബോധ്യപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.
English Summary: Bihar NDA on fire; BJP and JD (U) fighting each other
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.