27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 27, 2025
April 27, 2025
April 25, 2025
April 25, 2025
April 24, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025

മോഷ്ടിച്ച ബൈക്കുമായി കറങ്ങാനിറങ്ങിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞു വെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു

Janayugom Webdesk
തൃശൂര്‍
January 31, 2022 4:17 pm

കയ്പമംഗലത്ത് കാണാതായ ബൈക്കുമായി യുവാവ് യുവാവ് അറസ്റ്റില്‍. ചളിങ്ങാട് പള്ളിനട സ്വദേശി നന്ദുരാജ് (21 )നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാല്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് ബൈക്കുമായി കടന്നുകളയുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. 

ചളിങ്ങാട് പള്ളിനടയിലുള്ള സുമേഷിന്റെ വര്‍ക്ക് ഷോപ്പില്‍ നിന്നും യമഹ ബൈക്ക് ആണ് മോഷ്ടിച്ച് കടന്ന് കളഞ്ഞത്. തളിക്കുളം സ്വദേശി വലിയകത്ത് യൂനസിന്റേതായിരുന്നു ബൈക്ക്. തുടര്‍ന്ന് ബൈക്ക് മോഷണം പോയ വിവരം പൊലീസില്‍ അറിയിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

വൈകിട്ടോടെ ബൈക്കുമായി നന്ദുരാജ് പോകുന്നത് കണ്ട നാട്ടുകാരാണ് ഇയാളെ തടഞ്ഞു വച്ച് പൊലീസില്‍ വിവരം അറിയിച്ചത്. നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായിരുന്നു നന്ദുരാജ്. ബൈക്ക് മോഷണ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ്‌ഐമാരായ പി വി പാട്രിക്, അബ്ദുല്‍ സത്താര്‍, സീനിയര്‍ സിപിഒമാരായ ഹബീബ്, വഹാബ്, രമേഷ്, വിപിന്‍ ദാസ് എന്നിവരുടെ നേതൃത്ത്വത്തിലാണ് അന്വേഷണം. 

ENGLISH SUMMARY:Bike theft the locals detained the youth and hand­ed him over to the police
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.