ബസ് നദിയിലേക്ക് മറിഞ്ഞ് ഏഴ് മരണം; 19 പേര്‍ക്ക് പരിക്കേറ്റു

Web Desk
Posted on October 03, 2019, 9:25 am

ഭോപ്പാല്‍: ബസ് നദിയിലേക്ക് മറിഞ്ഞ് കുട്ടിയുള്‍പ്പെടെ ഏഴ് മരണം. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്  മധ്യപ്രദേശിലെ രായ്‌സേന്‍ ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞത്.

നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. ബസില്‍ 45ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍  11 പേരുടെ നില ഗുരുതരമാണ്. പോലീസും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.