സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ടെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനമെങ്കിലും, മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെലോ അലർട്ട് പിൻവലിച്ചു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം ഒഴികെയുള്ള ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലർട്ട്. പത്തനംതിട്ട മുതൽ മലപ്പുറം വരെയാണ് ഇന്നും നാളെയും നിലവിൽ മഴ മുന്നറിയിപ്പുള്ളത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. 18ന് എല്ലാം ജില്ലകളിലും നിലവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
English summary;Chance of isolated heavy rain; Yellow alert in eight districts
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.