വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ചതോടെ അധ്യാപിക മൂന്നുമണിക്കൂറോളം വിമാനത്തിന്റെ ബാത്ത്റൂമില്‍ ക്വാറന്റൈനില്‍ കഴിഞ്ഞു. സ്വിറ്റ്സർലാൻഡിലേക്കുള്ള വിനോദയാത്രക്കിടെയാണ് അമേരിക്കന്‍ യുവതിയായ മരീസ ഫോട്ടിയോക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ചിക്കാഗോയിൽ നിന്നായിരുന്നു വിമാനം. ഐസ്ലാൻഡില് ഇറങ്ങിയശേഷം സ്വിറ്റ്സർലാൻഡിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി.വിമാനത്തിൽ കയറുന്നതിന് മുമ്പ് രണ്ട് തവണ പി സി ആർ പരിശോധനയും അഞ്ച് തവണ റാപ്പിഡ് ടെസ്റ്റും നടത്തിയിരുന്നു. പരിശോധനകളുടെ ഫലമെല്ലാം നെഗറ്റീവായിരുന്നു. പിന്നീട് യാത്രക്കിടെ തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൈയിലുണ്ടായിരുന്നു കോവിഡ് പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ഉടന്‍തന്നെ ജീവനക്കാരെ വിവരം അറിയിച്ചുവെന്നും അവര്‍ പ്രത്യേകം സീറ്റ് തയ്യാറാക്കാന്‍ ശ്രമിച്ചുവെങ്കിലും മറ്റു യാത്രക്കാരെയും കുടുംബത്തേയും കുറിച്ച് ആശങ്കയുള്ളതിനാല്‍ ബാത്ത് റൂമില്‍ ക്വാറന്റൈന്‍ ഇരിക്കാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ബാത്ത്റൂമിൽ ഭക്ഷണം ഉൾപ്പടെ വിമാനയാത്രക്കാർ എത്തിച്ച് നൽകിയിരുന്നു.ഐസ്ലാൻഡിൽ എത്തിയതിന് ശേഷം അധ്യാപികയെ ക്വാറന്റൈനിലേക്ക് മാറ്റി.
english summary;covid positive during the trip man kept Quarantine Sitting in the bathroom
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.