December 6, 2023 Wednesday

Related news

December 5, 2023
November 28, 2023
November 25, 2023
November 12, 2023
November 5, 2023
October 27, 2023
October 26, 2023
October 16, 2023
October 11, 2023
October 7, 2023

മോഡിയുടെ ജന്മദിനാഘോഷത്തില്‍ ശവമടക്കിനുള്ള വൈദ്യുതി ചൂളകള്‍: വ്യാപക പരിഹാസം

Janayugom Webdesk
ന്യൂഡല്‍ഹി
September 18, 2021 8:36 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനാചരണം ബിജെപി ഡല്‍ഹി ഘടകം ആഘോഷിച്ചത് ശവമടക്കിനുള്ള മൂന്ന് വൈദ്യുതി ചൂളകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട്. വ്യാപക പരിഹാസമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. തലസ്ഥാനത്തെ നിഗംബോധ്ഘട്ട് ശ്മശാനത്തിലാണ് മോഡിയുടെ 71 -ാം ജന്മദിനത്തിന്റെ ഭാഗമായി ശവച്ചൂളകള്‍ ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച സംസ്ഥാന പ്രസിഡന്റ് അദേഷ്കുമാര്‍ഗുപ്തയാണ് വൈദ്യുതി ചൂളകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മറ്റു നേതാക്കളും നഗരസഭാധ്യക്ഷ ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍പങ്കെടുക്കുകയുണ്ടായെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപിയുടെ ഭരണത്തില്‍ ഏറ്റവുമധികം നടക്കുന്നത് മരണങ്ങളായതിനാല്‍ വളരെ ഉചിതമാണ് ഈ ശവച്ചൂളകളുടെ ഉദ്ഘാടനമെന്നാണ് ഇതിനെതിരായി ഉയര്‍ന്നിരിക്കുന്ന പരിഹാസം. കോവിഡ് കാലത്ത് ശ്മശാനങ്ങളില്‍ സ്ഥലമില്ലാത്തതിനാല്‍ നഷ്ടമായ ഉറ്റവരെ സംസ്കരിക്കാന്‍ പ്രയാസപ്പെട്ട ബന്ധുക്കള്‍ മോഡിക്ക് ഇപ്പോള്‍ നന്ദി പറയുമെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ഖേരയുടെ പരിഹാസം. മോഡിക്കുള്ള അനുയോജ്യമായ ജന്മദിനാദരവാണിതെന്നും അദ്ദേഹം പരിഹസിച്ചു. സമൂഹമാധ്യമങ്ങളിലും ഇതുസംബന്ധിച്ച പരിഹാസങ്ങള്‍ വ്യാപകമാണ്.

അതേസമയം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ശവച്ചൂളകള്‍ ഉദ്ഘാടനം ചെയ്തതിന്റെ യുക്തി എന്താണെന്നറിയുവാന്‍ ബിജെപി നേതാക്കളെയും ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മുന്‍ കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധനെയും ബന്ധപ്പെട്ടുവെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് വാര്‍ത്തയില്‍ പറയുന്നു. അതേസമയം ഹര്‍ഷ് വര്‍ധന്‍ ചടങ്ങിനെത്തിയിരുന്നില്ല.

Eng­lish Sum­ma­ry: Elec­tric fur­naces for cre­ma­tion on Mod­i’s birth­day: Wide­spread ridicule

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.