ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണിനെതിരെ കൂറ്റന്‍ വിജയവുമായി ടോട്ടന്‍ഹാം. ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് ടോട്ടനത്തിന്റെ വിജയം. ടോട്ടനത്തിനായി ഹാരി കെയ്ന്‍ ഇരട്ടഗോള്‍ നേടി.
മത്സരത്തില്‍ 14-ാം മിനിറ്റില്‍ സെസനിയോന്റെ ക്രോസ് മൈക്കിള്‍ കീനിന്റെ ദേഹത്ത് തട്ടി ഗോള്‍ ആയതോടെ ടോട്ടനം മുന്നിലെത്തി. തുടര്‍ന്ന് മികച്ച ഒരു ടീം നീക്കത്തിന് ഒടുവില്‍ കുലുസെവ്സ്കിയുടെ പാസില്‍ നിന്നു ഗോള്‍ കണ്ടത്തിയ സോണ്‍ കോന്റെയുടെ ടീമിന് രണ്ടാം ഗോളും നേടി. 37, 55 മിനിറ്റുകളിലായിരുന്നു ഹാരി കെയ്നിന്റെ ഗോളുകള്‍. ആദ്യപകുതിയുടെ തുടക്കത്തില്‍ തന്നെ സെര്‍ജിയോയിലൂടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ഇരട്ടഗോള്‍ നേടിയതോടെ കെയ്ന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും വലിയ ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. തിയറി ഹെന്റിയെ മറികടന്നാണ് കെയ്ന്‍ ആറാമതെത്തിയത്. 176 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 260 ഗോളുകളുള്ള അലന്‍ ഷിയററാണ് പട്ടികയില്‍ ഒന്നാമത്.
ജയത്തോടെ ടോട്ടന്‍ഹാം ലീഗില്‍ ഏഴാം സ്ഥാനത്ത് എത്തിയപ്പോള്‍ തരം താഴ്ത്തല്‍ ഭീഷണി വലിയ രീതിയില്‍ നേരിടുന്ന എവര്‍ട്ടണ്‍ പതിനേഴാം സ്ഥാനത്ത് ആണ്. മറ്റുള്ള ടീമുകളെ അപേക്ഷിച്ച് രണ്ട് മത്സരങ്ങള്‍ കുറച്ചുകളിച്ച ടോട്ടനത്തിന് ആദ്യ നാലില്‍ കയറാനുള്ള സാധ്യതകള്‍ ഏറെയാണ്.
English Summary: Everton crashes five minutes into Tottenham
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.