27 April 2024, Saturday

Related news

March 20, 2024
March 18, 2024
March 1, 2024
March 1, 2024
February 22, 2024
February 6, 2024
February 5, 2024
January 19, 2024
January 18, 2024
January 16, 2024

ഫിഫ ലോകകപ്പ്; ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം

Janayugom Webdesk
July 5, 2022 9:14 am

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. ഇത്തവണ റാന്‍ഡം നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് നല്‍കിയത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യക്കാര്‍ ആദ്യ പത്തിലുണ്ട്.

ഇന്ന് ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ടിക്കറ്റ് ലഭ്യമായി തുടങ്ങും. ഫിഫ വെബ്‌സൈറ്റില്‍ ടിക്കറ്റ്‌സ് എന്ന ലിങ്കില്‍ കയറി ബുക്ക് ചെയ്യാം. ടിക്കറ്റ് ലഭിക്കുന്നവര്‍ അപ്പോള്‍ തന്നെ പണമടയ്ക്കുകയും വേണം. ആഗസ്റ്റ് 16 വരെ ഇങ്ങനെ ടിക്കറ്റ് എടുക്കാന്‍ അവസരമുണ്ട്.

ആദ്യ ഘട്ട ബുക്കിങ്ങിന് ശേഷവും നറുക്കെടുപ്പ് വഴിയല്ലാതെ ടിക്കറ്റ് സ്വന്തമാക്കാന്‍ ഫിഫ അവസരമൊരുക്കിയിരുന്നു. ഈ ഘട്ടം കഴിഞ്ഞാല്‍ ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാന്‍ ഒരവസരം കൂടിയുണ്ട്.ഇന്ത്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, കാനഡ, സ്‌പെയിന്‍, യുഎസ്എ, ജര്‍മ്മനി, യുഎഇ, സൗദി അറേബ്യ, കൂടാതെ ആതിഥേയരായ ഖത്തര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് വാങ്ങുന്ന രാജ്യങ്ങള്‍.

Eng­lish sum­ma­ry; FIFA World Cup; Tick­ets are avail­able from today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.