26 April 2024, Friday

ലൈബ്രറിയിലെ വൈകിയ പുസ്തകങ്ങൾക്ക് പിഴയീടാക്കുന്നത് ഒഴിവാക്കി

Janayugom Webdesk
തിരുവനന്തപുരം
October 8, 2021 4:52 pm

ലൈബ്രറികളിൽ നിന്ന് പുസ്തകമെടുത്ത വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പിഴയീടാക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കലാലയങ്ങൾ അടഞ്ഞുകിടന്ന കാലയളവില്‍ പിഴയീടാക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം. 

മന്ത്രി ആർ ബിന്ദു ഉന്നതവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണുവിന് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ നിർദ്ദേശം നൽകി. പുസ്തകം തിരിച്ചുനൽകുമ്പോഴുള്ള ദീർഘകാലത്തെ പിഴയൊടുക്കാതെ വിദ്യാർത്ഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടാണ് നടപടി.

ENGLISH SUMMARY:Fines for late books in the library were waived
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.