11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 25, 2025
February 3, 2025
October 14, 2024
June 21, 2024
October 6, 2023
July 25, 2023
July 8, 2023
May 10, 2023
April 22, 2023
April 18, 2023

ദളിത് സന്യാസി ചവച്ച് തുപ്പിയ ഭക്ഷണം കഴിച്ചുകാണിച്ച് കോണ്‍ഗ്രസ് എംഎല്‍എയുടെ നാടകം; വീഡിയോ

Janayugom Webdesk
ബംഗളുരു
May 23, 2022 7:55 pm

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് സാധാരണ കോണ്‍ഗ്രസ് നേതാക്കള്‍ നാടകീയ രംഗങ്ങളുമായി എത്തുന്നത്. ഇപ്പോളിതാ കർണാടക ചമാരാജപേട്ടയിലെ കോൺഗ്രസ് എംഎല്‍എ സമീര്‍ ഖാന്‍ ദളിത് സന്യാസിക്ക് വായില്‍ ഭക്ഷണം വച്ച് നല്‍കിയ ശേഷം എല്ലാവരും കാണ്‍കെ അത് തുപ്പിച്ച് സ്വയം കഴിച്ചിരിക്കുന്നത്. നാടകീയ രംഗങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. ദളിത് സന്യാസി വായില്‍ ഭക്ഷണം വച്ച് നല്‍കിയ ശേഷം അദ്ദേഹത്തോട് ചവച്ച ശേഷം തുപ്പി നല്‍കാന്‍ എംഎല്‍എ ആവിശ്യപ്പെടുകയായിരുനന്നു. ചുറ്റും കണ്ടു നില്‍ക്കുന്നവര്‍ അവിശ്വസനീയമായ രംഗമാണിതെന്ന് പറഞ്ഞുകൊണ്ട് കൈയടിക്കുന്നതും വീഡിയോയില്‍ കാണാം. 

അതേസമയം ഒട്ടും പതറാതെയാണ് എംഎല്‍എയുടെ ഈ ഉജ്വല പ്രകടനം. ജാതി വിവേചനത്തിനെതിരെ മാതൃക കാട്ടാനുള്ള ശ്രമത്തിലാണ് ഇതെല്ലാമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നേരത്തെ ബുർഖയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിലൂടെ എംഎൽഎ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സ്ത്രീകളുടെ സൗന്ദര്യം മറയ്ക്കാൻ ഇസ്‌ലാമിൽ ഹിജാബ് എന്ന പർദ കൊണ്ട് അർത്ഥമാക്കുന്നതെന്നും ഹിജാബ് ഇല്ലെങ്കിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Eng­lish Summary:food chewed and spit by dalit seer ate by con­gress mla
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.