26 April 2024, Friday

ഒളിംപ്യന്‍ ഒ ചന്ദ്രശേഖരന്‍ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകന്‍

Janayugom Webdesk
കൊച്ചി
August 24, 2021 3:53 pm

ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകനും ഒളിംപ്യനുമായ ഒ ചന്ദ്രശേഖരന്‍(86) അന്തരിച്ചു. 1960ലെ റോം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962ല്‍ ഏഷ്യാഡ് ജേതാക്കളായ ടീമിലും 1964ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് വെള്ളി നേടിയ ടീമിലും അംഗമായി. 

ഇന്ത്യന്‍ ഫുട്ബോളിലെ മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ് ഒ ചന്ദ്രശേഖരന്‍. തൃശൂര്‍ ജില്ലയിലെ കാല്‍ടെക്‌സില്‍ ജനിച്ച ചന്ദ്രശേഖരന്‍ ക്ലബ് ഫുട്ബോളില്‍ ബോംബെയില്‍ കാല്‍ടെക്‌സിനായി ഒരു പതിറ്റാണ്ടുകാലം(1956 — 1966) കളിച്ചു. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായി(1966 — 1973) ബൂട്ടണിഞ്ഞു.1963ല്‍ സന്തോഷ് ട്രോഫി നേടിയ മഹാരാഷ്‌ട്ര ടീമിന്‍റെ നായകനായിരുന്നു.
eng­lish summary;former Indi­an foot­baller O Chan­drashaekhar passed away
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.