26 April 2024, Friday

Related news

December 17, 2022
October 4, 2022
April 7, 2022
April 6, 2022
November 6, 2021
November 2, 2021
September 21, 2021
September 17, 2021
September 6, 2021
September 2, 2021

കള്ളപ്പണക്കേസ്: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ദേശ്‌മുഖ് അറസ്റ്റില്‍

Janayugom Webdesk
മുംബൈ
November 2, 2021 11:02 am

12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിലായി. കള്ളപ്പണം വെളുപ്പില്‍ കേസിലാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനിൽ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. നേരത്തെ, പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അനിൽ ഹാജരായിരുന്നില്ല. തുടർന്ന് അദ്ദേഹം ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
വ്യാജ ട്രസ്റ്റുകളിലൂടെയും മറ്റും വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസിൽ അനിൽ ദേശ്മുഖിനെതിരെയുള്ള തെളിവുകളും പുറത്ത് വന്നിരുന്നു.

 

Eng­lish Sum­ma­ry: For­mer Maha­rash­tra Home Min­is­ter Anil Desh­mukh arrest­ed in mon­ey laun­der­ing case

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.