രാജ്യത്ത് ചൂട് കൂടി വരിരുമ്പോള്‍ പകൽ സമയത്തെ ചൂടിൽ നിന്ന് ചെറിയൊരു ആശ്വാസം നേടുന്നതിനായി പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് വഡോദര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികൾ.
എയർകണ്ടീഷൻ ചെയ്ത ഹെൽമറ്റുകളാണ് ഐഐഎം വഡോദരയിലെ വിദ്യാർഥികളുടെ കണ്ടുപിടിച്ചിരിക്കുന്നത്. ഈ ഹെൽമെറ്റുകൾ ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു തവണ ഫുൾ ചാർജിൽ എട്ടു മണിക്കൂർ വരെ പ്രവർത്തിക്കാന്‍ കഴിയും. നിലവിൽ ട്രാഫിക് പൊലീസുകാർക്കാണ് ഈ ഹെൽമറ്റ് നൽകിയിരിക്കുന്നത്. പകൽ സമയത്ത് ജോലി ചെയ്യുന്ന 450 പൊലീസുകാർക്കാണ് ചൂടില്‍ നിന്ന് രക്ഷനേടാന്‍ ഹെല്‍മറ്റ് നല്‍കിയിരിക്കുന്നത്. ചൂട് സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിനും ശരീര താപനില നിയന്ത്രിക്കാനും ഈ ഹെൽമറ്റ് സഹായകമാണ്.
2023 ൽ അഹമ്മദാബാദ് ട്രാഫിക് പൊലീസ് സമാനമായ രീതിയിൽ മറ്റൊരു പദ്ധതി നടപ്പിലാക്കിയിരുന്നു. അരയിൽ ധരിക്കുന്ന ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബെൽറ്റ് ‑ഇൻ ‑ഫാനുകൾ ഉള്ള പ്രത്യേക ഹെൽമെറ്റുകളും നിര്‍മ്മിച്ചിരുന്നു.
English Summary: Get relief from the heat; Students invented the AC helmet
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.