സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുനര്‍വിവാഹം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ബിഹാറിലാണ് സര്‍ക്കാര്‍ നിര്‍ദേശം. അതത് ഡിപ്പാര്‍ട്ട്മെന്റില്‍ അറിയിച്ച് ഇതിനുള്ള അനുമതി വാങ്ങണമെന്നാണ് പുതിയ നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാരോട് അവരുടെ മാരിറ്റല്‍ സ്റ്റേറ്റസ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുമതി ലഭിച്ച ശേഷം മാത്രമേ രണ്ടാം വിവാഹം പാടുള്ളുവെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ പറയുന്നു.
രണ്ടാമത് വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തി, ആദ്യ പങ്കാളിയില്‍ നിന്ന് നിയമപരമായി വിവാഹ മോചനം നേടുകയും പുനര്‍വിവാഹത്തിന്റെ കാര്യം ബന്ധപ്പെട്ട വകുപ്പില്‍ അറിയിക്കുകയും വേണം. ജീവനക്കാരന്റെ ആദ്യ പങ്കാളി വിവാഹത്തെ എതിര്‍ത്താല്‍ വിവാഹത്തിനുള്ള അനുമതി നല്‍കില്ല.
അനുമതി വാങ്ങാതെ വിവാഹിതനായ വ്യക്തി സര്‍വീസ് കാലയളവില്‍ മരണമടഞ്ഞാല്‍ ആ വ്യക്തിയുടെ ഭാര്യക്കോ മക്കള്‍ക്കോ ഈ ജോലി ലഭിക്കാന്‍ അര്‍ഹതയുണ്ടാകില്ലെന്നും ജോലിയുടെ അവകാശം ആദ്യ ഭാര്യയിലെ മക്കള്‍ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പൊതുഭരണ വിഭാഗം ഇത് സംബന്ധിച്ച ഉത്തരവ് ഡിവിഷ്ണല്‍ കമ്മീഷ്ണര്‍മാര്‍, ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമാര്‍, സബ് ഡിവിഷ്ണല്‍ മജിസ്ട്രേറ്റുമാര്‍, ഡിജിപി, ജയില്‍ ഡിജിപി തുടങ്ങിയ മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്.
English summary; government employees want to remarry, they have to take prior permission
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.