28 April 2024, Sunday

Related news

November 8, 2023
April 18, 2023
November 16, 2022
August 20, 2022
June 7, 2022
December 3, 2021
December 2, 2021
November 9, 2021
October 29, 2021
October 29, 2021

മുല്ലപ്പെരിയാര്‍ കരാറിന് ഇന്ന് ഹാപ്പി ബര്‍ത്ത്ഡേ.….

Janayugom Webdesk
ഇടുക്കി
October 29, 2021 10:51 am

തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ര്‍ മ​​​​​ഹാ​​​​​രാ​​​​​ജാ​​​​​വ് മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ര്‍ ക​​​​​രാ​​​​​റി​​​​​ല്‍ ഒ​​​​​പ്പി​​​​​ട്ടി​​​​​ട്ട് ഇ​​​​​ന്നു 135 വ​​​​​ര്‍​​​​​ഷം. 1886 ഒ​​​​​ക്ടോ​​​​​ബ​​​​​ര്‍ 29നാ​​​​​ണ്, മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ര്‍ അ​​​​​ണ​​​​​ക്കെ​​​​​ട്ട് നി​​​​​ര്‍​​​​​മി​​​​​ക്കാ​​​​​നു​​​​​ള്ള പെ​​​​​രി​​​​​യാ​​​​​ര്‍ പാ​​​​​ട്ട​​​​​ക്ക​​​​​രാ​​​​​ര്‍ ഒ​​​​​പ്പു​​​​​വ​​​​​യ്ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. ര​​​ണ്ടു പ​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ നി​​​​​ര​​​​​ന്ത​​​​​ര സ​​​​​മ​​​​​ര്‍​​​​​ദ​​​​​ങ്ങ​​​​​ള്‍​​​​ക്കും ​ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ള്‍​​​​ക്കും വ​​​​ഴ​​​​ങ്ങി ഒ​​​​​ടു​​​​​വി​​​​​ല്‍ ഗ​​​​​ത്യ​​​​​ന്ത​​​​​ര​​​​​മി​​​​​ല്ലാ​​​​​തെയാണ് ഒടുവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് കരാറില്‍ ഒപ്പ് വയ്ക്കുന്നത്.

തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​റി​​​​​നു​​​​​വേ​​​​​ണ്ടി ദി​​​​​വാ​​​​​ന്‍ വെ​​​​​ന്പ​​​​​ക്കം രാ​​​​​മ ​​​​​അ​​​​​യ്യ​​​​​ങ്കാ​​​​​രും ബ്രി​​​​ട്ടീ​​​​ഷ് ഇ​​​​​ന്ത്യ​​​​​യി​​​​ലെ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​ക്കുവേ​​​​​ണ്ടി സെ​​​​​ന്‍റ് ജോ​​​​​ര്‍​​​​​ജ് ഫോ​​​​​ര്‍​​​​​ട്ടി​​​​​ലെ ഗ​​​​​വ​​​​​ര്‍​​​​​ണ​​​​​റു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വ് പ്ര​​​​​കാ​​​​​രം തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ര്‍ റെസി​​​​​ഡ​​​​​ന്‍റ് ജോ​​​​​ണ്‍ ചൈ​​​​​ല്‍​​​​​ഡ് ഹാ​​​​​നിം​​​​​ഗ്ട​​​​​ണു​​​​​മാ​​​​​ണു ക​​​​​രാ​​​​​റി​​​​​ല്‍ ഒ​​​​പ്പു​​​​​വ​​​​​ച്ച​​​​​ത്.​ തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ര്‍ സ​​​​​ര്‍​​​​​ക്കാ​​​​​രി​​​​​ന്‍റെ ​മ​​​​​രാ​​​​​മ​​​​​ത്ത് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി​​​​​രു​​​​​ന്ന കെ.​​​​​കെ. കു​​​​​രു​​​​​വി​​​​​ള​​​​​യും ഹെ​​​​​ഡ് സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ വ​​​​​ക്കീ​​​​​ല്‍ ജെ.​​​​​എ​​​​​ച്ച്‌. പ്രി​​​​​ന്‍​​​​​സു​​​​​മാ​​​​​യി​​​​​രു​​​​​ന്നു സാക്ഷികള്‍.

 

 

പെ​​​​​രി​​​​​യാ​​​​​ര്‍ പ​​​​​ഴ​​​​​യ​​​​​ തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ര്‍ നാ​​​​​ട്ടു​​​​​രാ​​​​​ജ്യ​​​​​ത്തി​​​​​ലെ (ഇ​​​​​ന്ന​​​​​ത്തെ കേ​​​​​ര​​​​​ളം) ന​​​​​ദി​​​​​യാ​​​​​യ​​​​​തി​​​​​നാ​​​​​ല്‍, പ​​​​​ദ്ധ​​​​​തി​​​​​യ​​​​​നു​​​​​സ​​​​​രി​​​​​ച്ച്‌ അ​​​​​ന്ന​​​​​ത്തെ തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ര്‍ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​യു​​​​​ടെ സ​​​​​മ്മ​​​​​ത​​​​​മാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. വി​​​​​ശാ​​​​​ഖം തി​​​​​രു​​​​​നാ​​​​​ള്‍ രാ​​​​​മ​​​​​വ​​​​​ര്‍​​​​​മ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ന​​​​​ത്തെ ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി. ക​​​​​രാ​​​​​റി​​​​​ലേ​​​​​ര്‍​​​​​പ്പെ​​​​​ടാ​​​​​ന്‍ ആ​​​​​ദ്യം അ​​​​​ദ്ദേ​​​​​ഹം സ​​​​​ന്ന​​​​​ദ്ധ​​​​​നാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. എ​​​​​ന്നാ​​​​​ല്‍, ബ്രി​​​​​ട്ടീ​​​​​ഷ് അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ള്‍ ന​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ ബ​​​​​ല​​​​​പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലൂ​​​​​ടെ തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​റി​​​​​നെ 1886ല്‍ ​​​​​ഉ​​​​​ട​​​​​ന്പ​​​​​ടി​​​​​യി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​യ്പി​​​​​ച്ചു. പൂ​​​​​ര്‍​​​​​ണ​​​​​മാ​​​​​യും ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യി ബ്രി​​​​​ട്ടീ​​​​​ഷ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ താ​​​​​ത്പ​​​​​ര്യ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണാ​​​​​ര്‍​​​​​ഥ​​​​​മാ​​​​​ണ് 999 വ​​​​ര്‍​​​​ഷ​​​​ത്തേ​​​​ക്കു​​​​ള്ള മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ര്‍ ക​​​​​രാ​​​​​ര്‍ ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ​​​​​ത്. 1887​​​​​ല്‍ അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ന്‍റെ ശി​​​​​ലാ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ക​​​​​ര്‍​​​​​മം നി​​​​​ര്‍​​​​​വ​​​​​ഹി​​​​​ക്കു​​​​​ക​​​​​യും ഉ​​​​​ട​​​​​ന്‍​​​​​ത​​​​​ന്നെ നി​​​​​ര്‍​​​​​മാ​​​​​ണ​​​​​മാ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക​​​​​യും​​​​​ചെ​​​​​യ്തു. മു​​​​​ല്ല​​​​​പ്പെ​​​​​രി​​​​​യാ​​​​​ര്‍ അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ന്‍റെ ഉ​​​​​പ​​​​​ജ്ഞാ​​​​​താ​​​​​വും സൃ​​​​​ഷ്ടി​​​​​ക​​​​​ര്‍​​​​​ത്താ​​​​​വു​​​​​മാ​​​​​യ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഇം​​​​​ഗ്ലീ​​​​​ഷു​​​​​കാ​​​​​ര​​​​​ന്‍ ജോ​​​​​ണ്‍ പെ​​​​​നി ക്വി​​​​​ക്കാ​​​​​ണ് 1895ല്‍ ​​​​​അ​​​​​ണ​​​​​ക്കെ​​​​​ട്ടി​​​​​ന്‍റെ നി​​​​​ര്‍​​​​​മാ​​​​​ണം പൂ​​​​​ര്‍​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​ത്.

ഹൃദയരക്തം കൊണ്ട് ഒപ്പ് വയ്ക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മഹാരാജാവ് കരാറില്‍ ഒപ്പ് വയ്ക്കുന്നത്.

 

Eng­lish Sum­ma­ry: hap­py birth­day mul­lap­peri­yar draft

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.