9 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 24, 2024
August 17, 2024
August 16, 2024
August 13, 2024
August 9, 2024
August 9, 2024
August 8, 2024
August 6, 2024
July 26, 2024
July 24, 2024

അവധി ദിനത്തില്‍ ഹൈക്കോടതി സ്പെഷ്യല്‍ സിറ്റിംങ് : ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തരമായി സൗകര്യമൊരുക്കണമെന്ന് നിര്‍ദ്ദേശം

Janayugom Webdesk
തിരുവനന്തപുരം
December 25, 2023 3:29 pm

ശബരിമല ഭക്തര്‍ക്ക് അടിയന്തരമായിസൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തില്‍ ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്പെഷ്യല്‍ സിറ്റിംങ് നടത്തിയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കോട്ടയം, പാല, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്ഡ തടഞ്ഞുവെച്ചിരിക്കുന്ന ഭക്തര്‍ക്ക് അടിയന്തരമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഭക്ഷണവും വെള്ളവുമില്ലാത്ത സ്ഥിതിയുണ്ട്. 

ഇക്കാര്യങ്ങൾ പരിഹരിക്കണം. ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപ്പെടണം. യാതൊരു ബുക്കിംഗും ഇല്ലാതെ എത്തുന്നവരെ കടത്തിവിടുന്ന കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ വേണം. പൊൻകുന്നത്ത് സൗകര്യങ്ങളില്ലെന്ന് പരാതികൾക്കിടയിലാണ് അവധി ദിവസം ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയത്.

Eng­lish Summary:
High Court spe­cial sit­ting on hol­i­day: Urgent pro­vi­sion of facil­i­ties for Sabari­mala pilgrims

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.