26 April 2024, Friday

ഇടുക്കി പറയുന്നു: കേരളത്തില്‍ ഇങ്ങനെയും ചില അതിഥി തൊഴിലാളികളുണ്ട്

Janayugom Webdesk
നെടുങ്കണ്ടം
December 27, 2021 6:39 pm

ക്രിസ്തുമസ് കാലത്തെ വേറിട്ട കാഴ്ചയായി ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രിസ്തുമസ് ആഘോഷം. കവുന്തിയിലെ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തില്‍ പണിയെടുക്കുന്ന അറുപതോളം വരുന്ന ഇതര സംസ്ഥാന തൊളിലാളികളാണ് വേറിട്ട രീതിയില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. കവുന്തി കൊച്ചുപറമ്പില്‍ ജോഷിയുടെ തോട്ടത്തിലെ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ആസം, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് വര്‍ഷങ്ങളായി ജോഷിയുടെ സ്ഥലത്ത് ജോലി ചെയ്യുന്നത്.

ദേവാലയങ്ങളിലും മറ്റും ക്രിസ്തുമസ് ആഘോഷം കണ്ട ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വന്തമായി ആഘോഷം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ താമസിക്കുന്ന വീടിന് മുമ്പില്‍ മനോഹരമായ പുല്‍ക്കൂട് ഒരുക്കുകയായിരുന്നു. പുല്‍ക്കൂട്ടിലേക്കുള്ള വഴി, മലനിരകള്‍ തുടങ്ങിയവ മനോഹരമായി സൃഷ്ടിച്ച ഇവര്‍ പുല്‍ക്കൂട് മനോഹരമായി അലങ്കരിക്കുകയും വൈദ്യുതിദീപങ്ങള്‍ ചാര്‍ത്തുകയും ചെയ്തു. ഇവിടെനിന്നും കരോള്‍ ഗാനങ്ങള്‍ ആലപിച്ച് കവുന്തി സിറ്റിയിലെത്തിയ ഇവരെ വ്യാപാരികളും ഓട്ടോറിക്ഷാ തൊഴിലാളികളും സ്വീകരിച്ചു. ചെണ്ടമേളം സാന്താക്ലോസ് തുടങ്ങിയവയുടെ അകമ്പടിയോടെ കരോള്‍ നടത്തിയ ഇവരെ വാര്‍ഡ് മെമ്പറും നാട്ടുകാരും അടക്കമുള്ളവര്‍ അനുമോദിച്ചു. തങ്ങളുടെ മാതൃഭാഷയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു.

Eng­lish Sum­ma­ry: Iduk­ki says: There are still some guest work­ers in Kerala .…..

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.