വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ സ്ഥാപിക്കാന്‍ കർശന നടപടിയുമായി മോട്ടോർവാഹനവകുപ്പ്. 2019 ഏപ്രിൽ ഒന്നുമുതൽ നിർമിക്കപ്പെട്ട വാഹനങ്ങൾക്കാണ് ഇത് ബാധകമാകുക. രാജ്യത്താകമാനം അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറങ്ങിയിരുന്നു.
വാഹന നിർമാതാക്കൾ നിബന്ധനകൾ അനുസരിച്ചുള്ള നമ്പർപ്ലേറ്റുകൾ നിർമ്മിച്ചുനൽകും. ഇത്തരം പ്ലേറ്റ് ഘടിപ്പിച്ചവയുടെ വിവരങ്ങൾ ഡാറ്റവാഹൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ആർടി ഓഫീസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എടുക്കാനാകൂ. ഇത്തരം നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാതെ വാഹനമോടിച്ചാൽ 2,000 രൂപ മുതൽ 5,000 വരെ പിഴ അടക്കേണ്ടി വരുമെന്നും മോട്ടോർവാഹനവകുപ്പ് പറയുന്നത്. നമ്പർപ്ലേറ്റ് ഒരുമില്ലീമീറ്റർ കനമുള്ള അലുമിനിയം ഷീറ്റുകൊണ്ടുണ്ടാക്കിയതും ടെസ്റ്റിങ് ഏജൻസി പാസാക്കിയതുമാവണം. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. വ്യാജപ്ലേറ്റുകൾ ഉണ്ടാക്കുന്നത് തടയാനായി 20x20 മില്ലീമീറ്റർ ആകൃതിയിലുള്ള ഒരു ക്രോമിയം ഹോളോഗ്രാം പ്ലേറ്റിന്റെ മുകളിൽ ഇടതുഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
ഹോളോഗ്രാമിൽ നീലനിറത്തിൽ അശോകചക്രമുണ്ട്. ഇടതുഭാഗത്ത് താഴെ പത്തക്ക ലേസർ ബ്രാൻഡ് ഐഡന്റിഫിക്കേഷൻ നമ്പറുണ്ട്. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളിൽ ഇന്ത്യ എന്ന് 45 ഡിഗ്രി ചെരിച്ചെഴുതിയ ഹോട്ട് സ്റ്റാമ്പിങ് ഫിലിം ഉണ്ട്. പ്ലേറ്റിൽ ഇടതുഭാഗത്ത് നടുവിലായി ഐഎൻഡി എന്ന് നീലക്കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഈ പ്ലേറ്റുകൾ ഊരിമാറ്റാനാവാത്ത വിധവും ഊരിമാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്നാപ് ലോക്കിങ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.
English Summary: Importance of safety: Vehicles are coming with high-tech number plates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.