എറണാകുളം തൃപ്പൂണിത്തുറ തെരുവ് നായ്ക്കള്‍ കൂട്ടത്തോട് ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. എരൂരിൽ അഞ്ച് തെരുവ് നായകള്‍ ചത്തത്. പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്നലെ നായ്ക്കളെ പുറത്തെടുത്തിരുന്നു. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജണൽ ലാബിലേക്ക് കൈമാറ്റും.
അതേസമയം വിഷം കൊടുത്തു കൊന്നു എന്ന പരാതിയിലാണ് അന്വേഷണം.ഒരാഴ്ചയ്ക്കകം ഫലം ലഭിക്കും. ഏത് വിഷമാണ് നൽകിയത് എന്ന് തിരിച്ചറിയുന്നതോടെയാണ് മറ്റ് നടപടികളിലേക്ക് പൊലീസ് കടക്കും. സ്ഥലത്ത് അഞ്ച് നായകൾ അടുത്തടുത്ത് ചത്തു കിടക്കുകയായിരുന്നു. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വിവിധയിടങ്ങളിലാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു.
English Summary:Incident of stray dogs dying in Kochi; The investigation is ongoing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.