September 27, 2023 Wednesday

Related news

September 23, 2023
September 21, 2023
September 21, 2023
September 20, 2023
September 14, 2023
September 12, 2023
September 10, 2023
September 2, 2023
August 27, 2023
August 20, 2023

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2023 9:57 pm

ഏഷ്യന്‍ ഗെയിംസിനുള്ള 17 അംഗ ടീമിനെ എഐഎഫ്‌എഫ് പ്രഖ്യാപിച്ചു. സീനിയര്‍ താരമായ സുനില്‍ ഛേത്രി ടീമിനെ നയിക്കും. മലയാളി താരം കെ പി രാഹുലും ഇടം നേടി. ധീരജ് സിങ്, റഹീം അലി, വിൻസി ബരേറ്റോ എന്നിവരാണ് ടീമിലെ മറ്റ് ശ്രദ്ധേയ താരങ്ങൾ. ആദ്യപട്ടികയിലുണ്ടായിരുന്ന സന്ദേശ് ജിങ്കനും ഗുര്‍പ്രീത് സിങ് സന്ധുവും ടീമിലില്ല. ഈ മാസം 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ ചൈനയിലെ ഹാങ്ഷുവിലാണ് പോരാട്ടം.

ടീമില്‍ 24 വയസിന് മുകളിലുള്ള ഏക താരം നായകന്‍ ഛേത്രി മാത്രമാണ്. ഐഎസ്‌എല്‍, ഐ ലീഗ് ക്ലബ്ബുകള്‍ താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ ടീം തിരഞ്ഞെടുപ്പ് ആശങ്കയിലായി. ഒടുവില്‍ ഇക്കാര്യത്തില്‍ സമവായം വന്നതോടെയാണ് ടീം ചിത്രം തെളിഞ്ഞത്. 19 മുതലാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കുന്നത്. 16ന് ടീം പുറപ്പെടണം. ഗു‍ർപ്രീതും ജിങ്കാനും ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ വിട്ടുകിട്ടാൻ ഫെഡറേഷൻ പരമാവധി ശ്രമിച്ചെങ്കിലും ക്ലബ്ബുകൾ വഴങ്ങാത്ത സാഹചര്യത്തിലാണ് ഛേത്രിയുടെ നേതൃത്വത്തിൽ ജൂനിയർ താരങ്ങളെ ഉൾപ്പെടുത്തി ടീം പ്രഖ്യാപിച്ചത്.

റാങ്കിങ്ങിലെ പോരായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ ഫുട്‌ബോള്‍ പുരുഷ, വനിതാ ടീമുകളെ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. പിന്നീട് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാചും എഐഎഫ്‌എഫും കായിക മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നല്‍കി. ഇതോടെയാണ് ടീമുകള്‍ക്കുള്ള വഴി തുറന്നത്. ഈ മാസം 19ന് ചൈനയ്ക്കെതിരാണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഇതോടെ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന് ഛേത്രിയും രാഹുലും ഉണ്ടാവില്ല. 21ന് കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്‌‌സിയും തമ്മിലുള്ള ഉദ്ഘാടന മത്സരം.

Eng­lish Sum­ma­ry: Indi­an Foot­ball Team for foot Announced
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.