26 April 2024, Friday

Related news

February 8, 2024
January 1, 2024
December 25, 2023
December 11, 2023
October 5, 2023
April 29, 2023
September 24, 2022
June 25, 2022
May 28, 2022
November 17, 2021

ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടത്തിന് സമയമായി: ബിനോയ് വിശ്വം

Janayugom Webdesk
ഇംഫാൽ
September 29, 2021 7:14 pm

ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടത്തിന് സമയമായെന്ന് സിപിഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എംപി പ്രസ്താവിച്ചു.പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രക്ഷോഭം അതിൻ്റെ ഭാഗമാണെന്ന് മണിപ്പൂരിലെ സംയുക്ത കൺവൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.70 ശതമാനത്തോളം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളാണ് പ്രക്ഷോഭണ വേദിയിൽ ഉള്ളത്.അവരൊന്നിച്ചാൽ നാടിന്റെ രാഷ്ട്രീയ ഗതി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും കൂടെയാണെന്ന് മുദ്രാവാക്യം മുഴക്കുന്ന ബിജെപി സ്ത്രീകളുടെയും പാവങ്ങളുടെയും കൂടെയല്ലെന്ന് ജീവിതം തെളിയിക്കുന്നു. മണിപ്പൂരി സ്ത്രീകളുടെ സമര ചരിത്രം ഓർമപ്പെടുത്തിക്കൊണ്ടാണ് ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. കൺവൻഷനിൽ പങ്കെടുത്തവരിൽപകുതിയിലേറെ സ്ത്രീകളായിരുന്നു.

മുൻ നിയമസഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ ലോകേഷ് സിംഗ് എംഎൽത അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി സോതിൻ കുമാറിന് പുറമെ, സി പി എം, ആർ എസ് പി ഫോർവേഡ് ബ്ലോക്ക് ‚എൻ സി പി, ബി എസ് പി ‚ടി എം സി നേതാക്കളും പങ്കെടുത്തു.

Eng­lish Sum­ma­ry : it is the time for the strug­gle to end bjp rule in india says binoy vish­wam mp

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.