8 May 2024, Wednesday

ചാനലുകൾ തനിക്കെതിരെ ചർച്ച നടത്തിയെന്ന് കാനം

Janayugom Webdesk
തൃശൂർ
July 30, 2022 11:14 pm

കെ കെ രമയ്ക്കെതിരായ എം എം മണിയുടെ പരാമർശത്തിൽ മാധ്യമങ്ങൾ തനിക്കെതിരെ ചർച്ച നടത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മണിയുടെ പരാമർശ വിഷയത്തിൽ സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് താൻ പറഞ്ഞു. ഇതിന്റെ പേരിൽ മൂന്നു ചാനലുകൾ തനിക്കെതിരെ ചർച്ച നടത്തി. ഒടുവിൽ താൻ പറഞ്ഞത് ശരിയായെന്ന് തെളിയിക്കപ്പെട്ടുവെന്ന് കാനം കൂട്ടിച്ചേർത്തു.
മനോരമന്യൂസ് കോൺക്ലേവ് 2022 ലെ ’ എന്തും പറയാമോ’ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷിയുടെ ഭാഗമായി നിൽക്കുമ്പോൾ വിയോജിപ്പുകൾ ഉണ്ടായാൽ മുന്നണിക്കുള്ളിലാണ് പ്രകടിപ്പിക്കുക‍. പ്രതിപക്ഷം പറയുന്നതിനെല്ലാം അവർക്കൊപ്പം നിന്ന് സർക്കാരിനെ വിമർശിക്കുക സിപിഐയുടെ നയമല്ല. എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയെന്ന നിലയിൽ തിരുത്തേണ്ട കാര്യങ്ങൾ സിപിഐ മുന്നണിക്കുള്ളിലാണ് സംസാരിക്കുക. അത് നടത്താൻ സാധിക്കാതെ വന്നിട്ടുള്ളപ്പോള്‍ പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ, സ്പീക്കർ എം ബി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: It seems that the chan­nels have dis­cussed against him

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.