December 3, 2023 Sunday

Related news

November 16, 2023
November 10, 2023
November 3, 2023
November 1, 2023
October 29, 2023
October 27, 2023
October 26, 2023
October 26, 2023
October 12, 2023
October 11, 2023

പൊലീസ് വേഷത്തിൽ ത്രില്ലടിപ്പിച്ച് ജയസൂര്യ: ‘ജോൺ ലൂഥർ’ പ്രേക്ഷക ഹൃദയത്തിലേക്ക്

മഹേഷ് കോട്ടയ്ക്കൽ
May 31, 2022 6:09 pm

നവാഗതനായ അഭിജിത് ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ജോൺ ലൂഥർ’ പ്രേക്ഷക ഹൃദയത്തിലേക്ക്. പൊലീസ് വേഷത്തിൽ ത്രില്ലടിപ്പിച്ച് ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ആദ്യം മുതൽ അവസാനം വരെ ഓരോ പ്രേക്ഷകനെയും പിടിച്ചിരുത്താൻ ചിത്രത്തിന് സാധിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ സവിശേഷത.

ദേവികുളം പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് ജയസൂര്യ. ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം ആത്മാർഥത പുലർത്തുന്ന മിടുക്കനായ ഉദ്യോഗസ്ഥൻ. രാത്രിയില്‍ ദേവികുളം സ്റ്റേഷൻ പരിധിയിൽ അപകടം നടക്കുന്നു. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് മരിക്കുകയും ഒപ്പമുണ്ടായിരുന്ന ഒരാളെ കാണാതാവുകയും ചെയ്യുന്നതോടെയാണ് ചിത്രത്തിന്റെ തുടക്കം.

ജോൺ ലൂഥറിന്റെ കുടുംബപശ്ചാത്തലവും മറ്റും കാണിക്കുന്ന ആദ്യപാതി പിന്നിടുമ്പോൾ ചിത്രം പ്രേക്ഷകരെ രണ്ടാം ഭാഗത്തിൽ പൂർണമായും ത്രില്ലർ സ്വഭാവത്തിലേക്കെത്തിക്കുന്നു. അത്രമാത്രം ട്വിസ്റ്റുകളാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. ഒപ്പം തന്നെ ചില വൈകാരിക നിമിഷങ്ങളും പ്രേക്ഷകരിലേക്ക് സംവിധായകൻ എത്തിക്കുന്നുണ്ട്.

ചിത്രത്തിന്റെ മേക്കിങ്ങിലും മികവ് പുലർത്തുന്നു. എടുത്ത് പറയേണ്ടത് സംഗീത സംവിധായകൻ ഷാൻ റഹ്‍മാൻ നൽകിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ്. ഇത് ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്താൻ ഏറെ സഹായിച്ചിട്ടുണ്ട്. കോടമഞ്ഞിറങ്ങിയ ഇടുക്കിയുടെ സൗന്ദര്യവും കൊച്ചി നഗരത്തിന്റെ ആകാശ ഭംഗിയും നൈറ്റ് ഷോട്ടുകളിലും ത്രില്ലർ ഷോട്ടുകളിലും റോബി വര്‍ഗീസ് രാജെന്ന ഛായാഗ്രഹകന്റെ മികവ് ചിത്രത്തില്‍ വ്യക്തമാണ്. അന്വേഷണ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

നിഗൂഢതകളുടെ ചുരുളഴിച്ച് കേസുമായി മുന്നോട്ടുപോകുന്ന ചിത്രം തീര്‍ത്തും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാണ് നല്‍കുക. രണ്ട് പാട്ടുകളും ചിത്രത്തിലുണ്ട്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദീപക് പറമ്പോൽ, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, ആത്മീയ രാജൻ, സെന്തിൽ കൃഷ്ണ തുടങ്ങിയവരും, ജയസൂര്യയുടെ അച്ഛനായി സിദ്ദീഖ് കൂടിയെത്തിയപ്പോള്‍ ചിത്രത്തിലെ രംഗങ്ങളെല്ലാം മനോഹരമായി.

പ്രവീണ്‍ പ്രഭാകർ എഡിറ്റിങ്ങും അജയ് മങ്ങാട് കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ജോണ്‍ ലൂഥര്‍ എന്ന കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ ജയസൂര്യയ്ക്കു കഴിഞ്ഞുവെന്നതും ചിത്രത്തിലെ മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും പ്രേക്ഷകരിലേക്കെത്തിക്കാന്‍ കെട്ടുറപ്പുള്ള തിരക്കഥയും കൈയൊതുക്കമുള്ള സംവിധാനവും ചിത്രത്തെ വിജയത്തിലെത്തിക്കാന്‍ വയനാട്ടുക്കാരനായ അഭിജിത്ത് ജോസഫെന്ന സംവിധായകന് സാധിച്ചു എന്നതില്‍ സംശയമില്ല. വയനാട്ടുക്കാരായ ബേസില്‍ ജോസഫും, മിഥുന്‍ മാനുവല്‍ തോമസും ഉള്‍പ്പടെയുള്ള യുവ സംവിധായകരുടെ നിരയിലേക്ക് അഭിജിത്ത് ജോസഫ് കടന്നു വരും എന്നത് അഭിജിത്തിന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ വ്യക്തമാണ്.

Eng­lish sum­ma­ry; jaya­surya film John Luther’s To the heart of audience

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.