27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 24, 2025
April 24, 2025
April 23, 2025
April 10, 2025
March 23, 2025
March 19, 2025
December 9, 2024
November 24, 2024
November 17, 2024

ജമ്മു കശ്മീർ: പുൽവാമയിലെ നൈന ബത്‌പോറയിലെ പള്ളിക്കുള്ളിൽ രണ്ട് ഭീകരർ കുടുങ്ങി

Janayugom Webdesk
ശ്രീനഗര്‍
March 10, 2022 10:39 am

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ നൈന ബത്‌പോറയിലെ പള്ളിയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം രണ്ട് ഭീകരർ കുടുങ്ങിയതായി റിപ്പോർട്ട്. ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്ന ഭീകരരോട് പ്രദേശവാസികൾ മുഖേന സുരക്ഷാ സേന കീഴടങ്ങാൻ ആവശ്യപ്പെട്ടുണ്ട്. എന്നാൽ ഇതുവരെ പുറത്തുവരാൻ ഭീകരർ തയ്യാറായിട്ടില്ല.

ഈ ആഴ്ച ആദ്യം ജമ്മു കശ്മീരിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മാർക്കറ്റിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയതിനെ തുടർന്ന് പ്രദേശിവാസി കൊല്ലപ്പെടുകയും ഒരു പൊലീസുകാരൻ ഉൾപ്പെടെ 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഗ്രനേഡ് ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി പ്രവർത്തിക്കുന്നുണ്ടെന്ന് കശ്മീരിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞു.

eng­lish sum­ma­ry; J&K: 2 ter­ror­ists trapped inside mosque in Pulwama’s Naina Batpora

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.