27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 20, 2025
April 1, 2025
March 28, 2025
March 22, 2025
March 17, 2025
March 14, 2025
February 26, 2025
February 20, 2025
February 14, 2025

മൂന്ന് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കൊച്ചിയും തിരുവനന്തപുരവും വെള്ളത്തിലാകും

Janayugom Webdesk
ന്യൂഡൽഹി
April 8, 2022 10:21 pm

മൂന്ന് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ ആറു തീര നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് റിപ്പോര്‍ട്ട്. 2050ഓടെ മുംബൈ, മംഗളുരു, ചെന്നൈ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളും വെള്ളത്തിനടിയിലാകുമെന്ന് ആഗോള ഗവേഷണ സ്ഥാപനമായ ആര്‍എംഎസ്ഐയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. മുംബൈയിലെ ഹാജി അലി ദര്‍ഗ, ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റ്, വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ, ബാന്ദ്ര‑വേര്‍ളി സീ ലിങ്ക്, ക്വീന്‍സ് നെക്‌ലേസ് തുടങ്ങിയവ ദുരന്തമുഖത്താണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്ര സഭാ ഇന്റര്‍ഗവണ്‍മെന്റല്‍ സമിതി (ഐപിസിസി) യുടെ 2021ലെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ് ആര്‍എംഎസ്ഐ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കൊച്ചിയിലെ 464 കെട്ടിടങ്ങൾ വെള്ളത്തിനടിയിലാകും. ഉയർന്ന വേലിയേറ്റ സമയത്ത് ഇത് 1,502 കെട്ടിടങ്ങളായി ഉയരും. തിരുവനന്തപുരത്ത് 349 കെട്ടിടങ്ങൾ വെള്ളത്തിനടിയിലാകും. ഉയർന്ന വേലിയേറ്റ സമയത്ത് 387 കെട്ടിടങ്ങളായി നാശനഷ്ടം ഉയരും. വിശാഖപട്ടണത്ത് 206 കെട്ടിടങ്ങളും ഒമ്പത് കിലോമീറ്റർ റോഡ് ശൃംഖലയും വെള്ളത്തിനടിയിലാകും. 

മുംബൈയിൽ 998 കെട്ടിടങ്ങളും 24 കിലോമീറ്റർ പരിധിയിലുള്ള റോഡും വെള്ളത്തിനടിയിലാകും. ഇത് വേലിയേറ്റ സമയത്ത് 2,490 കെട്ടിടങ്ങളും 126 കിലോമീറ്റർ റോഡ് ശൃംഖലയുമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2050 ഓടെ ഇന്ത്യയിലെ സമുദ്രനിരപ്പ് വന്‍തോതില്‍ ഉയരുമെന്നാണ് ഐപിസിസി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വടക്കേ ഇന്ത്യന്‍ സമുദ്രങ്ങളില്‍ 1874 മുതല്‍ പ്രതിവര്‍ഷം 1.06–1.75 മില്ലീമീറ്റര്‍ വരെയാണ് സമുദ്രനിരപ്പില്‍ വര്‍ധനവ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടെ ഇത് പ്രതിവര്‍ഷം 3.3 മില്ലിമീറ്റര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നതായും ഐപിസിസി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Summary:Kochi and Thiru­vanan­tha­pu­ram will be under water in three decades
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.