26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

February 21, 2025
May 8, 2024
October 24, 2023
October 9, 2023
October 1, 2023
September 7, 2023
July 30, 2023
July 9, 2023
May 30, 2023
May 6, 2023

മലയാളത്തിലെ ആദ്യത്തെ ഡാർക്ക്‌ വെബ് ത്രില്ലർ ‘അറ്റ്’; ചിത്രീകരണം പൂർത്തിയായി

Janayugom Webdesk
കൊച്ചി
April 6, 2022 3:30 pm

കൊച്ചു റാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോൺമാക്സ് കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അറ്റ്’ ന്റെ ചിത്രീകരണം പൂർത്തിയായി. ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായി ആണ് ചിത്രത്തിന്റെ മുഴുവൻ ഭാഗങ്ങളും ചിത്രീകരിച്ചത്. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് വിഭാഗത്തിൽ ഒരു സിനിമ ഒരുങ്ങുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ‘അറ്റ്’ ന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് രവി ചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും

ആണ്.

 

പ്രൊജക്റ്റ്‌ ഡിസൈൻ: ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്‌: അരുൺ മനോഹർ, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് രെജിസ്, ആക്ഷൻ: കനൽക്കണ്ണൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, ക്രീയേറ്റീവ് ഡയറക്ഷൻ: രെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്‌, പബ്ലിസിറ്റി ഡിസൈൻ: മാമിജോ. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Eng­lish sum­ma­ry; Malay­alam’s first dark web thriller ‘At’; Film­ing is complete

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.