23 November 2024, Saturday
KSFE Galaxy Chits Banner 2

മെഡിക്കൽ പിജി: എസ്‌സിബിസി, ഒബിസി സംവരണം 27 ശതമാനമാക്കി

Janayugom Webdesk
തിരുവനന്തപുരം
November 2, 2021 10:53 pm

സംസ്ഥാനത്തെ മെഡിക്കൽ പിജി പ്രവേശനത്തിന് മാറ്റം വരുത്തി എസ്‌സിബിസി, ഒബിസി സംവരണം 27 ശതമാനമാക്കി വർധിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ അറിയിച്ചു. ആരോഗ്യവകുപ്പിന് കീഴിലെ മറ്റ് കോഴ്സുകളിലും ഇതേ സംവരണം പരിഗണിക്കുന്ന കാര്യം പരിശോധിക്കുമെന്നും പി ഉബൈദുള്ളയുടെ സബ്മിഷന് മന്ത്രി മറുപടി പറഞ്ഞു. 

എംഡിഎസ് കോഴ്സുകളിൽ അടുത്ത വർഷം മുതൽ സംവരണം നിലവിൽ വരും. ഇതുവരെ ഒൻപത് ശതമാനമായിരുന്നു സംവരണമെന്നും സുപ്രീം കോടതി നിർദേശവും കമ്മിഷനുകളുടെ നിർദ്ദേശങ്ങളും പരിഗണിച്ചാണ് വർധിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.
eng­lish summary;Medical PG: SCBC and OBC reser­va­tion increased to 27%
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.