March 21, 2023 Tuesday

Related news

November 30, 2022
August 17, 2022
September 30, 2021
September 26, 2021
August 16, 2021
June 28, 2021
May 18, 2021

ഓണത്തിന് സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെട്ട് മന്ത്രി വി അബ്ദ്ദുറഹിമാൻ

Janayugom Webdesk
ന്യൂഡൽഹി
August 17, 2022 9:51 pm

ഓണത്തിന് സ്പെഷ്യൽ ട്രെയിനും കൂടുതൽ കോച്ചും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ്സ്പോർട്സ് റെയിൽവേ മന്ത്രി വി. അബ്ദ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി ന്യൂ ഡൽഹിയിൽ റെയിൽ ഭവനിൽ കൂടിക്കാഴ്ച നടത്തി. അന്യസംസ്ഥാനത്തുള്ള മലയാളികൾക്ക് ഓണത്തിന് കേരളത്തിലേക്ക് എത്തുന്നതിന് ഡൽഹി, മുംബൈ, അഹമ്മദബാദ്, കൊൽക്കത്ത, ​ഗോവ, ബെം​ഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും സ്പെഷ്യൽ ട്രെയിൻ വേണമെന്നാണ് ആവശ്യം. കോവിഡിന് മുമ്പ് നിലനിന്നിരുന്ന മുതിർന്ന പൗരൻമാരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അങ്കമാലി ശബരി റെയിൽവേ ലൈനിനായുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കുന്നതിനുള്ള അനുമതിയും ഫണ്ടും അടിയന്തരമായി നൽകണം.
നേമം കോച്ചിം​ഗ് ടെർമിനലിന്റെ നിർമ്മാണം കേരളത്തിൻ്റെ മൊത്തം വികസനത്തിനും തിരുവനന്തപുരത്ത് നിന്നുള്ള റെയിൽ ​ഗതാ​ഗത വികസനത്തിന് വളരെ അനിവാര്യമാണെന്നും മന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. 

വയനാട് നീല​ഗിരിമലപ്പുറം എന്നി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നിലമ്പൂർ നഞ്ചൻകോട് ബ്രോഡ് ​ഗേജ് റെയിൽവേ ലൈനിന് വേണ്ടിയുള്ള സർവ്വേയ്ക്ക് ആവശ്യമായ അനുമതി കർണാടകയിൽ നിന്നും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. തലശ്ശേരി മൈസൂർ റെയിൽവേ ലൈൻ മാനന്തവാടിയിലൂടെ നടപ്പിലാക്കുന്നത് കേരളവും കർണ്ണാടകവും തമ്മിലുള്ള യാത്രം ദൂരം കുറയ്ക്കാൻ സഹായിക്കും. പദ്ധതിക്ക് ആവശ്യമായ സർവ്വേ നടപടിക്കുള്ള അനുമതി കർണാടകയിൽ നിന്നും ലഭ്യമാക്കുന്നതിന് കേന്ദ്രമന്ത്രി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരം കന്യകുമാരി, കായംകുളം ആലപ്പുഴ എറണാകുളം റെയിൽ പാത ഇരട്ടിപ്പിക്കലിന് പ്രാമുഖ്യം നൽകി പൂർത്തീകരിക്കണം. മാവേലി എക്സ്പ്രസിന് ഉണ്ടായിരുന്ന തിരൂർ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം. രാജധാനി എക്സ്പ്രസിന് തിരൂരിൽ ഹാൾട്ടിങ് സ്റ്റേഷനും അനുവദിക്കണം. റെയിൽവേ ഓവർ ബ്രിഡ്ജിൻ്റെ പൈലിം​​ഗ് ജോലികൾക്കായി അടച്ചിട്ടിരിക്കുന്ന താനൂർതെയ്യാല റെയിൽവേ ​ഗേറ്റ് തുറന്ന് കൊടുക്കണം. ​ഗുരുവായൂർ യാർഡിലെ സബ് വേ, പൈങ്കുളം, ലക്കിഡി, മള്ളുർക്കര, റെയിൽവേ ഓവർ ബ്രിഡ്ജ് എന്നിവയുടെ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ പെരുകുന്നതിനാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ട്രെയിനിൽ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ അനുകൂലമായിരുന്നുവെന്നും വിഷയം പരിശോധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകിയതായി മന്ത്രി വി. അബ്ദ്ദുറഹിമാൻ അറിയിച്ചു.

Eng­lish Sum­ma­ry: Min­is­ter V Abdu­rahi­man has request­ed a spe­cial train for Onam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.