1 May 2024, Wednesday

Related news

April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024
April 22, 2024
April 21, 2024

മോഡ‍ി ഭരണം: പൗരസ്വാതന്ത്ര്യവും മൗലികാവകാശവും ഇല്ലാതായതായി ആഗോള സംഘടനയുടെ റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2024 10:24 pm

മോഡി ഭരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ പൗരസ്വാതന്ത്ര്യവും മൗലികാവകാശവും പാടെ ഇല്ലാതായെന്ന് റിപ്പോര്‍ട്ട്. മൗലികാവകാശം ലംഘിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറെ പിന്നാക്കം പോയതായി വേള്‍ഡ് അലയന്‍സ് ഫോര്‍ സിറ്റിസണ്‍ പാര്‍ട്ടിസിപ്പേഷന്റെ സിവിക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ‑ഫണ്ടമെന്റല്‍ ഫ്രീഡംസ് ഡിറ്റിറിയേറ്റ് ഫര്‍ദര്‍ ഇന്‍ മോഡീസ് സെക്കന്റ് ടേം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പൗരവാകാശ ലംഘനവും പൗരസ്വതന്ത്ര്യവും വ്യാപകമായി ഹനിക്കപ്പെടുന്നുതായി വ്യക്തമാക്കുന്നത്. 

നിയമങ്ങള്‍ വളച്ചൊടിച്ച് വിമര്‍ശകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നിശബ്ദരാക്കുന്ന നയമാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിദേശ നാണ്യ വിനിമയ നിയമം (എഫ‌്സിആര്‍എ) വ്യാപകമായി ദുരുപയോഗം ചെയ്ത് സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കുകയും സാമ്പത്തിക സഹായം ലഭ്യമാകുന്നത് തടയുകയും ചെയ്യുന്നു. 2023 സെപ്റ്റംബറില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മോഡി ഭരണത്തിന്റെ 10 വര്‍ഷക്കാലത്തിനുള്ളില്‍ 20,600 സന്നദ്ധ സംഘടനകളുടെ എഫ‌്സിആര്‍എ ലൈസന്‍സ് റദ്ദാക്കിയെന്ന റിപ്പോര്‍ട്ടും സിവിക്സ് ഉദ്ധരിക്കുന്നുണ്ട്. 2022ന് ശേഷമാണ് ഇതില്‍ 6,000ത്തോളം സംഘനകളുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടത്. 

എഫ്‌സിആര്‍എ നിയമത്തില്‍ വരുത്തിയ ഭേദഗതി വഴി മനുഷ്യാവകാശ സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അമിതാവേശം കാട്ടുകയാണ്. സിബിഐ, ഇ‍ഡി, ആദായ നികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ മുന്‍നിര്‍ത്തിയാണ് പല കിരാത പ്രവൃത്തികളും നടത്തുന്നത്. ലോയേഴ്സ് കളക്ടീവ്, പിപ്പീള്‍സ് വാച്ച്, ഓക്സ്ഫാം ഇന്ത്യ, സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച്, ആംനസ്റ്റി, ഗ്രീന്‍പീസ് തുടങ്ങിയ സംഘടനകളെ ഇല്ലാതാക്കാന്‍ മോഡി സര്‍ക്കാര്‍ നീക്കം നടത്തി.
യുഎപിഎയുടെ പേരില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനമാണ് നടത്തിയത്. ഭീമ കോറേഗാവ് കേസില്‍ 16 സന്നദ്ധ പ്രവര്‍ത്തകരെ വ്യക്തമായ തെളിവില്ലാതെ ജയിലിലടച്ചത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം പലവിധ വെല്ലുവിളികളും അഭിമുഖികരിച്ചു. ദി വയര്‍, ന്യൂസ് ക്ലിക്ക് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലെ റെയ്ഡ് മോഡിയുടെ മാധ്യമ വേട്ടയുടെ ഉദാഹരണമാണ്. 2021ലെ‍ കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്ത നിരവധി മാധ്യമ പ്രവര്‍ത്തകരെയാണ് ഭരണകൂടം ജയിലില്‍ അടച്ചത്. 

Eng­lish Sum­ma­ry: Modi regime: Civ­il lib­er­ties and fun­da­men­tal rights are gone, report of glob­al organization
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.