27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 19, 2025
April 17, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025

കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത് അധികവും അന്യസംസ്ഥാനങ്ങളില്‍ നിന്ന്

Janayugom Webdesk
നെടുങ്കണ്ടം
November 25, 2022 8:58 am

ജില്ലയില്‍ മയക്കുമരുന്നുകളുടെ ഉപഭോഗം കുറച്ച് കൊണ്ടുവരുന്നതിനുള്ള കഠിന പ്രയത്‌നം നടത്തുമ്പോഴും അന്യ സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും മയക്ക് മരുന്ന് എത്തുന്നത് എക്‌സൈസ് വകുപ്പിനെ കൂടുതല്‍ ജാഗ്രരൂപരാക്കുന്നു. നിരവധി വിനോദസഞ്ചാരികളാണ് ജില്ലയിലേയ്ക്ക് ദിനംപ്രതി എത്തുന്നത്. വിനോദയാത്ര ആഘോഷമാക്കുന്നതിന്റെ ഭാഗമായി ഒരു വിഭാഗം ആളുകള്‍ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ കൊണ്ടുവരുന്നു. ഇതിനാല്‍ തന്നെ ജില്ലയിലേ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്ക് എത്തുന്ന വാഹനങ്ങള്‍ അടക്കം സഞ്ചാരികളെ എക്‌സൈസ് പരിശോധനയും നിരീക്ഷണവും നടത്തി വരുന്നതായി എക്‌സൈസ് ഡെപ്യുട്ടി കമ്മിഷണര്‍ പറഞ്ഞു.

അതിര്‍ത്തി കടന്ന് എത്തുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തി വരുന്നു. മയക്കുമുരുന്ന് ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനായി അബോണ്‍ കിറ്റുകള്‍ ജില്ലയിലെ മുഴുവന്‍ എക്‌സൈസ് ഓഫീസുകളിലും എത്തിച്ച് പരിശോധന നടത്തി വരുന്നു. മയക്ക് മരുന്ന് ഉപയോഗിക്കുന്നുെവന്ന് സംശയിക്കുന്നവരുടെ ഉമ്മിനീര് എടുത്ത് അബോണ്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തി വരുന്നു. ഇതിലൂടെ ഏത് തരത്തിലുള്ള മയക്ക് മരുന്നിന്റെ ഉപയോഗവും കണ്ടെത്തുവാന്‍ കഴിയും. ജില്ലയില്‍ അഞ്ച് സര്‍ക്കിള്‍ ഓഫീസ്, പത്ത് റെഞ്ച് ഓഫീസ്, ഒരു ജനമൈത്രി രണ്ട് സ്‌പെഷ്യല്‍ സ്‌ക്വാഡ്് എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് ജില്ലയെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തുന്നത്.

തമിഴ്‌നാട് അതിര്‍ത്തി വനങ്ങള്‍ കേന്ദ്രികരിച്ച് ക്രിസ്മസ്, ന്യു ഇയര്‍ കാലങ്ങളില്‍ വാറ്റ് ചാരായ നിര്‍മ്മാണം നടന്ന് വരുന്നു. ഇത് തടയുന്നതിനായി കേരളം, തമിഴ്‌നാട് എക്‌സൈസ് വകുപ്പുകളുടെ സംയുക്ത സേനയുടെ നേത്യത്വത്തില്‍ അതിര്‍ത്തി മേഖലകളില്‍ മുന്‍വര്‍ഷങ്ങളിലെന്നപോലെ ശക്തമായ പരിശോധന ഈ പ്രാവശ്യവും നടത്തുമെന്നും ഡെപ്യുട്ടി കമ്മീഷണര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Most of the drugs import­ed into Ker­ala come from oth­er states

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.