പ്രവാചക നിന്ദ നടത്തി വിവാദത്തിലായ ബിജെപി നേതാവ് നൂപുർ ശർമ്മയോട് ഇന്ന് മഹാരാഷ്ട്രയിലെ ഭിവണ്ടി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശം. മൊഴി രേഖപ്പെടുത്തുന്നതിനായാണ് ഹാജരാകാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജൂൺ 15ന് നവീൻ കുമാർ ജിൻഡാലിനോടും ഹാജരാകാൻ ആവശ്യപ്പെട്ടതായി പൊലീസ് ഇൻസ്‌പെക്ടർ ചേതൻ കാകഡെ പറഞ്ഞു. മേയ് 30ന് മഹാരാഷ്ട്രയിലെ റാസ അക്കാദമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
ബോധപൂര്‍വം മതവികാരം വ്രണപ്പെടുത്തല്‍, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവം അന്താരാഷ്ട്ര തലത്തിൽ വിവാദമായതോടെ നൂപുർ ശർമയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടന്നുവരുന്നത്. നേരത്തെ മുംബെെ പൊലീസും ജൂൺ 22ന് മൊഴി രേഖപ്പെടുത്തുന്നതിന് ഹാജരാകണമെന്ന് നൂപുറിനോട് ആവശ്യപ്പെട്ടിരുന്നു.
English summary; Nupur Sharma is scheduled to appear today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.