കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അറിയിച്ചു.
ഖാദി ബോർഡിന്റെയും മറ്റ് ഖാദി സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് സെപ്റ്റംബർ ഏഴ് വരെ മേള സംഘടിപ്പിക്കുന്നത്. ഖാദി ബോർഡ് രൂപകല്പന ചെയ്‌ത ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനാകും.
ആയിരം രൂപയ്‌ക്ക് മുകളിൽ ഖാദി ഉല്പന്നങ്ങൾ വാങ്ങുന്നവർക്കായി സമ്മാന പദ്ധതിയുമുണ്ട്. പത്ത് പവൻ സ്വർണമാണ് ബമ്പർ സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് പവനും മൂന്നാം സ്ഥാനക്കാർക്ക് ഓരോ ജില്ലയിലും ഒരു പവൻ വീതവും നൽകും. സമ്മാന കൂപ്പൺ വിതരണം മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്യും. ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ ഏറ്റുവാങ്ങും. ഡോക്ടർമാർക്കും നഴ്‌സുമാർക്കുമായുള്ള കോട്ട് ചടങ്ങിൽ പുറത്തിറക്കും.
English summary;Onam Khadi Mela will start today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.