13 March 2025, Thursday
KSFE Galaxy Chits Banner 2

പെൻഷനേഴ്സ് യൂണിയന്‍ വാര്‍ഷികം

Janayugom Webdesk
മാവേലിക്കര
April 1, 2022 4:26 pm

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയന്‍ മാവേലിക്കര ടൗൺ കമ്മറ്റി വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് എൻ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് പി കെ പീതാംബരൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. ബി ജീവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

സെക്രട്ടറി ഇൻ ചാർജ്ജ് മോഹൻദാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം പി എസ് ഗ്രേസി, പി കെ സഹദേവൻ, പ്രൊഫ. ആർ ആർ സി വർമ്മ, കെ ഗംഗാധരപണിക്കർ, കെ പി സുകുമാരൻ, കെ പി വിദ്യാധരൻ ഉണ്ണിത്താൻ, സുബ്രഹ്മണ്യൻ നമ്പൂതിരി, പ്രൊഫ. ജി സോമനാഥൻ നായർ, മേഴ്സി മാത്യു, ഡോ. സുനിൽകുമാർ, പി ജി രമ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി വിദ്യാധരൻ ഉണ്ണിത്താൻ (പ്രസിഡന്റ്), പി കെ പീതാംബരൻ, പ്രൊഫ. ടി കെ സോമശേഖരൻപിള്ള, പി കെ സഹദേവൻ (വൈസ് പ്രസിഡന്റന്മാർ), പി കെ മോഹനദാസ് (സെക്രട്ടറി), പി ബാലസുബ്രഹ്മണ്യപിള്ള, പി എസ് ഗ്രേസി, പി ജി രമ (ജോയിന്റ് സെക്രട്ടറിമാർ), പ്രൊഫ. ആർ രാമചന്ദ്രവർമ്മ (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.