മൂർച്ചയേറിയ വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമേന്തി കിഴാറൂരിൽ പ്രകടനം നടത്തിയ കണ്ടാലറിയുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.
ആർഎസ്എസ് സംഘടിപ്പിച്ച പഥ സഞ്ചലനത്തിന്റെ ഭാഗമായി നിരവധി ആയുധങ്ങളുമേന്തി ‘ദുര്‍ഗ്ഗാവാഹിനി’ റാലി നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആര്യൻകോട് പൊലീസ് ആയുധ നിയമപ്രകാരം കേസെടുത്തത്. ഈ മാസം 22 നായിരുന്നു സംഭവം.
ആര്‍എസ്എസ് പഥ സഞ്ചലനം നടത്താന്‍ മാത്രമായിരുന്നു പൊലീസില്‍ നിന്നും അനുമതി തേടിയിരുന്നത് നിരവധി വനിതകള്‍ ആയുധങ്ങൾ വഹിച്ചുകൊണ്ടാണ് റാലിയില്‍ പങ്കെടുത്തത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പഥ സഞ്ചലനം സംഘടിപ്പിച്ചവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
English summary;Performing with weapons; Police have registered a case against 200 people
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.