26 April 2024, Friday

പിക്കാസോയുടെ കാണാതായ ചിത്രം ഫിലിപ്പീന്‍സ് മുന്‍ പ്രഥമ വനിതയുടെ വീട്ടില്‍

Janayugom Webdesk
മനില
May 15, 2022 11:04 pm

ലോകപ്രശസ്ത ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ കാണാതായ ചിത്രം ഫിലിപ്പീന്‍സിലെ മുൻ പ്രഥമ വനിത ഇമെൽഡ മാർകോസിന്റെ വീട്ടിലുള്ളതായി സംശയം.

ഫിലിപ്പീന്‍സ് മുന്‍ ഏകാധിപതി ഫെര്‍ഡിനന്റ് മാര്‍ക്കോസിന്റെയും ഇമെൽഡ മാർകോസിന്റെയും മകന്‍ ബോങ്‌ബോങ് എന്ന ഫെര്‍ഡിനന്റ് മാര്‍ക്കോസ് ജൂനിയറിന് പ്രസിഡന്‍ഷ്യല്‍ പദവി ലഭിച്ചതിന്റെ ആഘോഷ വീഡിയോയിലാണ് പിക്കാസോ ചിത്രവും പതിഞ്ഞത്. ഇതോടെ സമൂഹമാധ്യമങ്ങള്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

ഫെമ്മേ കൗചെ എന്ന പിക്കാസോയുടെ പെയിന്റിങ്ങാണ് മുൻ പ്രഥമ വനിതയുടെ വീട്ടിലെ ചുമരിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇത് യഥാര്‍ത്ഥ ചിത്രം ആണോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല.

വ്യാജ പെയിന്റിങ്ങുകൾ വാങ്ങിക്കുകയും അത് പ്രദർശനത്തിന് വെക്കുകയും ഇമെൽഡ മാർകോസിന്റെ രീതിയായിരുന്നുവെന്ന് പ്രസിഡൻഷ്യൽ കമ്മിഷൻ ഓൺ ​ഗുഡ് ​ഗവൺമെന്റ് (പിസിജിജി) മുൻ കമ്മിഷണർ റൂബൻ കരൻസയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

Eng­lish Sum­ma­ry:  Picas­so’s miss­ing pic­ture at the home of a for­mer First Lady of the Philippines

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.