22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 23, 2022
June 10, 2022
June 8, 2022
June 7, 2022
June 7, 2022
June 7, 2022
June 7, 2022
June 5, 2022
June 5, 2022
June 2, 2022

പ്രവാചക നിന്ദ നടത്തിയവരെ അനുകൂലിച്ച് പ്രഗ്യാ സിംഗ് താക്കൂർ

Janayugom Webdesk
June 10, 2022 2:31 pm

പ്രവാചക നിന്ദ നടത്തിയവരെ അനുകൂലിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂർ രംഗത്ത്. ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണെന്നും, സനാതന ധർമം മാത്രമേ ഇന്ത്യയിൽ നിലനിൽക്കൂവെന്നും പ്രഗ്യാ സിംഗ് താക്കൂർ പറഞ്ഞു. പ്രവാചക നിന്ദയെ വിമർശിക്കുന്നവർ കമ്മ്യൂണിസ്റ്റുകാർ ആണെന്നും പ്രഗ്യ കൂട്ടിച്ചേർത്തു.

പ്രവാചക നിന്ദയിൽ അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ വിമര്‍ശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് വിദ്വേഷ പ്രസംഗത്തെ അനുകൂലിച്ച് പ്രഗ്യാ സിംഗ് താക്കൂർ രംഗത്തെത്തിയത്. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും, ഇന്ത്യയിൽ സനാതന ധർമം മാത്രമേ നിലനിൽക്കൂവെന്നുമാണ് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിന്റെ വാദം.

പ്രവാചക നിന്ദ നടത്തിയ വിഷയത്തിൽ നുപുർ ശർമ്മക്കെതിരെ പൊലിസ് നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് ബിജെപി നേതാവ് പ്രഗ്യാ സിംഗ് താക്കൂറിന്റെ വിവാദ പരാമർശം.

മലേഖാവ് സ്ഫോടന കേസിലെ മുഖ്യ പ്രതിയാണ് പ്രഗ്യാ സിംഗ് താക്കൂര്‍. തീവ്രവാദ ആരോപണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രഗ്യാ നിയമ വിരുദ്ധ പ്രവർത്തന നിയമപ്രകാരം ഒന്നിലധികം കുറ്റങ്ങൾക്ക് നിലവിൽ വിചാരണയിലാണ്. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രഗ്യക്ക് ജാമ്യം ലഭിച്ചത്.

Eng­lish summary;Pragya Singh Thakur in favor of those who ref­er­ence the Prophet

You may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.