14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

August 10, 2022
July 19, 2022
July 19, 2022
July 6, 2022
July 6, 2022
July 5, 2022
July 3, 2022
July 2, 2022
July 2, 2022
July 1, 2022

പ്രവാചകനിന്ദ; നൂപുര്‍ ശര്‍മ ഒളിവില്‍

Janayugom Webdesk
June 17, 2022 9:19 pm

പ്രവാചകനിന്ദാക്കേസില്‍ പ്രതിയായ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ കണ്ടെത്താനാകാതെ മുംബൈ പൊലീസ്. കഴിഞ്ഞ നാല് ദിവസമായി ഡല്‍ഹിയില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ നൂപുര്‍ ശര്‍മയെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും നൂപുര്‍ ശര്‍മക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ നൂപൂര്‍ ശര്‍മയെ പാര്‍ട്ടി പ്രാഥമികാം​ഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

കേസെടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല, നൂപുര്‍ ശര്‍മ നല്‍കിയ പരാതികളില്‍ ഡല്‍ഹി പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നൂപുര്‍ ശര്‍മക്കെതിരെ ഭീഷണി മുഴക്കിയ ഭീം സേന നേതാവ് നവാബ് സത്പാല്‍ തന്‍വര്‍ ഇന്നലെ അറസ്റ്റിലായി.

നൂപുര്‍ ശര്‍മയ്ക്ക് പുറമെ ഡല്‍ഹി വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാലും മുഹമ്മദ് നബിക്കെതിരായി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. കാണ്‍പൂരില്‍ ഇവര്‍ക്കെതിരായ പ്രതിഷേധം സംഘര്‍ഷത്തിലെത്തി. ഈ സംഭവത്തില്‍ പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ത്ത യുപി പൊലീസിന്റെ നടപടി ഏറെ വിവാദമായി.

എന്നാല്‍ രാജ്യത്താകെ പ്രതിഷേധത്തിനും ആഗോള ഇടപെടലിനും കാരണമായ പ്രസ്താവന നടത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തത് പുതിയ വിവാദമായി മാറിയിട്ടുണ്ട്. ഡല്‍ഹി പൊലീസും കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

Eng­lish summary;prophet ref­er­ence; Nupur Shar­ma absconding

You may also like this video;

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.