28 April 2024, Sunday

Related news

January 19, 2024
July 7, 2022
May 18, 2022
April 23, 2022
April 14, 2022
April 12, 2022
April 6, 2022
April 5, 2022
April 5, 2022
March 24, 2022

നിതി ആയോഗ്‌ വൈസ്‌ ചെയർമാൻ രാജീവ്‌ കുമാർ രാജിവച്ചു

Janayugom Webdesk
ന്യൂഡൽഹി
April 23, 2022 9:16 pm

നിതി ആയോഗ്‌ വൈസ്‌ ചെയർമാൻ രാജീവ്‌ കുമാർ രാജിവച്ചു. തൽസ്ഥാനത്തേക്ക്‌ സുമൻ കെ ബെറിയെ കേന്ദ്രസർക്കാർ നിയമിച്ചു. മെയ് ഒന്നിന്‌ ബെറി ചുമതലയേൽക്കും. നിതി ആയോഗിന്റെ നയരൂപീകരണത്തിൽ പ്രധാന പങ്കു‌വഹിച്ചയാളാണ്‌ രാജീവ്‌ കുമാർ. കൃഷി, ആസ്‌തി വില്പന, വൈദ്യുത വാഹനങ്ങൾ തുടങ്ങിയ മേഖലയിൽ നയരൂപീകരണം നടത്തി.

സുമൻ കെ ബെറി ഡൽഹിയിലെ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ (എൻസിഎഇആർ) ഡയറക്ടർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്‌. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി, സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ, റിസർവ് ബാങ്കിന്റെ സാങ്കേതിക ഉപദേശക സമിതി എന്നിവയിലും സേവനമനുഷ്‌‌ഠിച്ചു.

Eng­lish summary;Rajeev Kumar, vice chair­man of the niti ayog, has resigned

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.