25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 14, 2025
February 28, 2025
February 14, 2025
February 12, 2025
February 3, 2025
January 30, 2025
January 19, 2025
January 19, 2025
January 19, 2025
January 13, 2025

രാത്രികാല നിയന്ത്രണങ്ങളില്‍ നിന്ന് ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി

Janayugom Webdesk
തിരുവനന്തപുരം
December 29, 2021 9:36 pm

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല യാത്രാവിലക്കുകളില്‍ നിന്ന് ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ ഒഴിവാക്കി. നാളെ മുതല്‍ 2022 ജനുവരി 2 വരെയാണ് രാത്രികാല യാത്രകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. പത്ത് മണിമുതല്‍ അഞ്ച് മണിവരെയുള്ള നിയന്ത്രണങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെ ഒഴിവാക്കിയതായി ദുരന്തരനിവാരണ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ദേവാലയങ്ങളിലും മറ്റു പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും അനുവദിക്കില്ല. പള്ളികളിലെ പാതിരാ കുര്‍ബാന ഉള്‍പ്പെടെയുള്ള കൂടിച്ചേരലുകളും അനുവദിക്കില്ലെന്നും വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശമുണ്ട്.

Eng­lish Sum­ma­ry: Sabari­mala and Siva­giri pil­grims were exempt­ed from night restrictions

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.