27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 17, 2025
April 16, 2025
April 11, 2025
April 3, 2025
April 2, 2025
April 2, 2025
March 31, 2025
March 27, 2025
March 25, 2025

സഞ്ജിത് വധം; സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

Janayugom Webdesk
കൊച്ചി
May 5, 2022 1:30 pm

പാലക്കാട് സഞ്ജിത് വധത്തില്‍ സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി. സഞ്ജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നാണ് കോടതി പറഞ്ഞത്. ജസ്റ്റിസ് കെ ഹരിപാല്‍ ആണ് കേസ് പരിഗണിച്ചത്. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. 

പൊലീസ് മേധാവി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി വ്യക്തമാക്കി. 2021 നവംബര്‍ 15 നാണ് ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. 21 പേര്‍ കേസില്‍ ഇതുവരെ അറസ്റ്റിലായി.

Eng­lish Summary:Sanjit mur­der; The High Court reject­ed the demand for a CBI probe
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.