November 29, 2023 Wednesday

Related news

November 16, 2023
November 10, 2023
November 3, 2023
November 1, 2023
October 29, 2023
October 27, 2023
October 26, 2023
October 12, 2023
October 11, 2023
October 8, 2023

സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘സിനിസെൻ’

Janayugom Webdesk
September 15, 2023 7:04 pm

സിനിമക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുകൊണ്ട് കാര്യങ്ങൾ കൂടുതൽ സുതാര്യവും സുഗമവുമായി കൈകാര്യം ചെയ്ത്, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ കൃത്യമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന„ ഒരു സിനിമാ നിർമ്മാതാവോ; സിനിമാ പ്രേമിയോ തുടങ്ങി ഏതൊരു വ്യക്തിക്കും അവരുടെ സിനിമാ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ സകല സേവനങ്ങളും; പിന്തുണയും നൽകാൻ സാധിക്കുന്നൊരു ലോകവ്യാപക സിനിമാ സമൂഹമാണ് ‘സിനിസെൻ’ എന്ന പ്ലാറ്റ്ഫോം വിഭാവനം ചെയ്യുന്നത്.

ആഗോള സിനിമാ അവസരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്ന അനുകാലിക പ്രസക്തിയുള്ളൊരു കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം എന്നതിനേക്കാളുപരി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രത്യേക ഇവന്റുകളിലും വർക്ക്ഷോപ്പുകളിലും പങ്കെടുക്കാനുള്ള അനുമതിക്കൊപ്പം തങ്ങളുടെ പോർട്ട്ഫോളിയോ ലളിതമായി സൃഷ്ടിക്കാനും അവരവരുടെ കഴിവുകളും സൃഷ്ടികളും ലോകവ്യാപകമായി പ്രദർശിപ്പിക്കാനുള്ള ബ്രഹത്തായ അവസരവുമാണ് സിനിസെൻ ഉറപ്പ് നൽകുന്നത്. കൂടാതെ സിനിസെൻ അഗീകൃതമായ പ്രോജക്റ്റുകൾ പൂർത്തിയാക്കുമ്പോൾ പ്ലാറ്റ്ഫോം വഴി തന്നെ കരാർ പ്രകാരമുള്ള പണം കൃത്യമായി അക്കൗണ്ടിൽ ലഭിക്കുമെന്ന മറ്റൊരു സവിശേഷതയുമുണ്ട്.

മലയാള ചലച്ചിത്ര രംഗത്ത് വിപുലമായ അനുഭവ സമ്പത്തുള്ള പ്രമുഖ നിർമ്മാതാവും, വിതരണക്കാരുമായ കൊക്കേർസിൻ്റെ മേൽനോട്ടത്തിലാണ് ‘സിനിസെൻ’ പ്രവർത്തിക്കുന്നത് എന്നതിനാൽ ചലച്ചിത്ര രംഗത്ത് പുതുതായി രംഗപ്രവേശനം ചെയ്യുന്നവർക്കാവശ്യമായ ഉൾക്കാഴ്ചയും മാർഗ്ഗനിർദ്ദേശവും നൽകാൻ സിനിസെന്നിന് കഴിയുമെന്ന് നിസംശയം പറയാം.

പ്ലാറ്റ്‌ഫോമിനെക്കുറിച്ച് കൂടുതലറിയാൻ www.cinizen.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Eng­lish Sum­ma­ry: ‘Sinisen’ to make movie dreams come true

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.