ഡല്‍ഹിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപിക് വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
ജാര്‍ഖണ്ഡിലെ ജംഷ്ഡ്പുരിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.
വസ്ത്രത്തിനകത്ത് പേപ്പര്‍ ഒളിപ്പിച്ചുവെന്ന് അധ്യാപിക വാദിച്ചു. ക്ലാസ് മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍വച്ച് അധ്യാപിക വസ്ത്രമഴിക്കാന്‍ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയ്ക്ക് പിന്നാലെ വീട്ടിലെത്തിയ പെണ്‍കുട്ടി തീകൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയും അമ്മയും പൊലീസിന് മൊഴി നല്‍കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ( 1056, 0471–2552056)
English Summary: student attempted suicide
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.