26 April 2024, Friday

Related news

March 20, 2024
February 29, 2024
February 28, 2024
February 28, 2024
February 22, 2024
February 15, 2024
February 10, 2024
January 23, 2024
January 23, 2024
October 30, 2023

അധ്യാപകരുടെ പ്രമോഷന് നിയമാനുസരണം നടപടിയെടുക്കും: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
September 5, 2021 9:42 pm

അധ്യാപകരുടെ പ്രമോഷൻ, സ്ഥലംമാറ്റം എന്നിവയിൽ നിയമാനുസരണം എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അധ്യാപക ദിനത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക ദിനാഘോഷ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽപി, യുപി ഹെഡ്‌മാസ്റ്റർമാരുടെ പ്രമോഷൻ സംബന്ധിച്ച് നിലനിൽക്കുന്ന കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തും.

ഇതുംകൂടി വായിക്കു:പ്ലസ് വൺ പരീക്ഷയ്ക്ക് പൂർണ സജ്ജം: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് പതിമൂന്നാം തീയതി കേസ് പരിഗണിക്കുമ്പോൾ വേണ്ട വിവരങ്ങൾ സുപ്രീം കോടതിക്ക് കൈമാറും. പരീക്ഷ നടത്തുക എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ്. കോവിഡ് മഹാമാരിക്കാലത്ത് തന്നെയാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ കോഴ്സുകളിൽ ചേരാൻ കേരളത്തിലെ കുട്ടികൾക്ക് ഗ്രേഡ് / മാർക്ക് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണ്ടിവരും. വരുംകാലങ്ങളിലെ മത്സര പരീക്ഷകൾക്കും ഈ സർട്ടിഫിക്കറ്റ് ഉപയോഗപ്പെടും. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ചില സംസ്ഥാനങ്ങളിൽ മാർക്കോ ഗ്രേഡോ ഇല്ലാതെ ഓൾ പ്രൊമോഷൻ നൽകിയത് ആ കുട്ടികൾക്ക് കേരളത്തിലെ കോഴ്സുകളിലേക്ക് അഡ്മിഷൻ നടത്തുന്നതിന് തടസമായിട്ടുണ്ട്. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇതുംകൂടി വായിക്കു: പ്ലസ് വൺ പരീക്ഷയ്ക്ക് പൂർണ സജ്ജം: മന്ത്രി വി ശിവൻകുട്ടി

പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം എതിർ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഇത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ അവസ്ഥ ഉണ്ടാകും വിധമുള്ള പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു യോഗത്തിൽ സ്വാഗതം പറഞ്ഞു.
eng­lish summary;Teacher pro­mo­tion will be done as per law: Min­is­ter V Sivankutty
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.