21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

May 9, 2024
August 18, 2022
May 19, 2022
May 12, 2022
May 6, 2022
May 2, 2022
April 30, 2022
April 29, 2022
April 29, 2022
April 28, 2022

രാജ്യം കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2022 8:46 am

രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ കടുത്ത വൈദ്യുത പ്രതിസന്ധി. ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ കടുത്ത വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത്.

കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 623 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ കുറവാണ്. തെർമൽ പവർ പ്ലാന്റുകളിലെ കൽക്കരിയുടെ സ്റ്റോക്കും കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കൂടുതൽ സമയത്തേക്ക് വൈദ്യുതി നിയന്ത്രണമേർപ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാനങ്ങൾ. താപ വൈദ്യുത നിലയങ്ങളിലുള്ള പ്രശ്‌നങ്ങൾ വളരെ സങ്കീർണമാണ്. കൽക്കരിയുടെ ലഭ്യതക്കുറവും, വിലവർധനയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ആഴ്ച ആവശ്യമായിരുന്ന വൈദ്യതിയുടെ 12 ശതമാനത്തോളം കുറവ് മാത്രമേ ഉത്പാദിപ്പിക്കാൻ സാധിച്ചിരുന്നുള്ളു. ദേശീയ പവർ ഗ്രിഡിന്റെ ഭാഗമായി വൈദ്യുതി ലഭിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളേയും പ്രതിസന്ധി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൽക്കരി കൂടുതൽ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും കുടിശിക തീർക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ല.

Eng­lish summary;The coun­try is head­ing for a severe pow­er crisis

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.