28 April 2024, Sunday

Related news

August 18, 2022
May 19, 2022
May 12, 2022
May 6, 2022
May 2, 2022
April 30, 2022
April 29, 2022
April 29, 2022
April 28, 2022

രാജ്യം ഇരുട്ടിലേക്ക്; ഊർജ്ജ പ്രതിസന്ധി അതിരൂക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2022 8:20 am

ഊർജ്ജ പ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുന്നു. രാജ്യത്തെ താപവൈദ്യുതനിലയങ്ങൾ കൽക്കരിയില്ലാതെ പ്രവർത്തനം നിർത്തി വയ്ക്കേണ്ട സാഹചര്യത്തിലാണ്. രാജ്യത്താകെ 62.3കോടി യൂണിറ്റ് വൈദ്യുതിയുടെ ക്ഷാമമാണ് നിലവില്‍ഉള്ളത്.

ഉത്തർപ്രദേശ്, ഡൽഹി, ജാർഖണ്ഡ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രശ്നം നെരിടാൻ ട്രെയിൻ വഴി 400വാഗണിലായി കൽക്കരി എത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനുള്ള വാഗൺ കൈവശമില്ലാ എന്നതാണ് വിഷയത്തിൽ പ്രധാന പ്രശ്നം.

പല സംസ്ഥാനത്തും എഴുമണിക്കൂർവരെ പവർ കട്ട് ഏർപ്പെടുത്തി. വൈദ്യുതിക്കായി സംസ്ഥാനം കൽക്കരി നേരിട്ട്ഇറക്കണമെന്നാണ് പുതിയ നിർദേശം. ഇതിനുള്ള റെയിൽ വാഗൺ വാങ്ങണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങൾ കമ്പനിയുമായി ചർച്ച തുടങ്ങി. തമിഴ്നാടും വാങ്ങാനുള്ള ശ്രമത്തിലാണ്.

Eng­lish summary;Country into dark­ness; The ener­gy cri­sis is at high

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.