23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 20, 2024
October 17, 2024
October 14, 2024
October 10, 2024
September 24, 2024
September 13, 2024
September 5, 2024
August 13, 2024
August 9, 2024
May 30, 2024

മലയാളത്തിൽ അഭിനയിച്ച ഏറ്റവും ശക്തമായ കഥാപാത്രം ടീച്ചറിലേത്: അമലാപോൾ

Janayugom Webdesk
കൊച്ചി
November 16, 2022 12:57 pm

വിവേക് സംവിധാനം ചെയ്യുന്ന ടീച്ചർ എന്ന ചിത്രം തന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച കഥാപാത്രമാണെന്നു അമലാ പോൾ വ്യക്തമാക്കി. കൊച്ചിയിൽ ടീച്ചർ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ത്രില്ലെർ ജോണറിൽ ഒരുങ്ങിയ ചിത്രം സമകാലിക സംഭവങ്ങളുമായി ഇഴചേരുന്നതും സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാജി കുമാർ വ്യകത്മാക്കി. ചിത്രത്തിലെ നിർമാണ പങ്കാളികളായ വരുൺ ത്രിപുനേനി, അഭിഷേക് റാമിസേട്ടി, ജോഷി തോമസ്, ലിയാ വർഗീസ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ചെമ്പൻ വിനോദ്, എം,മഞ്ജു പിള്ള, ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങരൻ, അനുമോൾ, മാല പാർവതി,വിനീതാ കോശി എന്നിവരാണ് അഭിനയിക്കുന്നത് .തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന മലയാള ചിത്രം ടീച്ചർ ഡിസംബർ 2 നു സെഞ്ച്വറി ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാന്നറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി റ്റി വി ഫിലിംസിന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാർ, വിവേക്. ഛായാഗ്രഹണം അനു മൂത്തേടത്ത്‌. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ‑ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ‑ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ‑വിനോദ് വേണുഗോപാൽ, കല- അനീസ് നാടോടി, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീൻ,സ്റ്റിൽസ്-ഇബ്സൺ മാത്യു, ഡിസൈൻ- ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനീവ് സുകുമാർ,ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ‑ശ്രീക്കുട്ടൻ ധനേശൻ, ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ‑ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാൻ‑ഷിനോസ് ഷംസുദ്ദീൻ,അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രൻ, വിഎഫ്എക്സ്-പ്രോമിസ്, പി ആർ ഓ പ്രതീഷ് ശേഖർ.

Eng­lish Summary:The most pow­er­ful role played in Malay­alam is that of Teacher: Amala Paul
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.