22 January 2025, Wednesday
KSFE Galaxy Chits Banner 2

സമാജ് വാദി പാര്‍ട്ടി നേതാവും കുടുംബവും വെടിയേറ്റ് മ രിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി

Janayugom Webdesk
ലഖ്നൗ
November 2, 2022 4:53 pm

സമാജ്‌വാദി പാർട്ടി നേതാവിനെയും കുടുംബത്തെയും വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. എസ് പി നേതാവ് രാകേഷ് കുമാർ ഗുപ്തയെയും ഭാര്യയും അമ്മയെയുമാണ് ഉത്തർപ്രദേശിലെ ബുദൗണിൽ വീട്ടിൽ വെടിയെറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ രവീന്ദ്ര ദീക്ഷിതും മകന്‍ സര്‍തക്ക് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരാള്‍ കൂടി കേസില്‍ പ്രതിയായിട്ടുണ്ടെന്നും അയാളെ കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരെ കൊലപ്പെടുത്താന്‍ അക്രമികള്‍ ഉപയോഗിച്ച ആയുധവും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ഗുപ്തയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രവീന്ദ്ര ദീക്ഷിത്, മകന്‍ സര്‍തക്ക്, രവീന്ദ്രയുടെ സഹോദരന്‍ നിഖില്‍, മകന്‍ അര്‍ച്ചിത് എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തിയിട്ടുണ്ട്.
രാഷ്ട്രീയ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയില്‍ അയച്ചു. അന്വേഷണത്തിനായി ഡോഗ് സ്ക്വാഡിനെയും ഫോറൻസിക് ടീമിനെയും നിയോഗിച്ചതായി പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Two peo­ple have been arrest­ed in con­nec­tion with the shoot­ing death of a Sama­jwa­di Par­ty leader and his family

You may also like this video

YouTube video player

TOP NEWS

January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.