27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 23, 2025
April 19, 2025
April 19, 2025
April 17, 2025
April 15, 2025
April 7, 2025
April 3, 2025
April 2, 2025
March 26, 2025

കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കൽ: മോഡിയുടെ പ്രഖ്യാപനത്തിന് മന്ത്രിസഭയുടെ അംഗീകാരം

റെജി കുര്യന്‍
ന്യൂഡല്‍ഹി
November 24, 2021 10:32 pm

കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനമെടുത്തു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലിനാണ് മന്ത്രിസഭയുടെ അംഗീകാരം. എന്നാൽ മിനിമം താങ്ങുവില സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തെക്കുറിച്ച് കേന്ദ്ര സഭായോഗത്തിൽ നിന്ന് അനുകൂല പരാമര്‍ശങ്ങളൊന്നുമുണ്ടായില്ല .

കാര്‍ഷിക നിയമം റദ്ദാക്കല്‍ ബില്ല് എന്ന പേരിലാവും ബില്ല് സഭയില്‍ കൊണ്ടുവരിക. മൂന്ന് നിയമവും പിന്‍വലിക്കാന്‍ ഒരു ബില്ലാണ് അവതരിപ്പിക്കുക. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിമയത്തിനെതിരേ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വലിയ പ്രക്ഷോഭമാണ് ഉയര്‍ന്നുവന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകള്‍ സംഘപ്പിച്ച പ്രതിഷേധം ഒരു വര്‍ഷത്തോളം നീണ്ടുനിന്നു. സമരം ഇപ്പോഴും തുടരുകയുമാണ്. നിയമം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം അനുരാഗ് താക്കൂറാണ് ദേശീയ മീഡിയ സെന്ററില്‍ വച്ച് മാധ്യമങ്ങളെ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ പാസ്സാക്കി നിയമമാക്കിയത്. സമരം ശക്തമായതോടെ നിയമം പിന്‍വലിക്കുമെന്ന് ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിക്കുകയായിരുന്നു.

അടുത്ത ശീതകാല സമ്മേളനത്തിലാണ് കാര്‍ഷിക നിയമ റദ്ദാക്കല്‍ ബില്ല് 2021 സഭയില്‍ അവതരിപ്പിക്കുക. നവംബര്‍ 29നാണ് സഭ ചേരുന്നത്. ഇത്തവണ 26 ബില്ലാണ് പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരിക.
eng­lish summary;Withdrawal of agrar­i­an laws: Cab­i­net approves Mod­i’s announcement
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.