1 May 2024, Wednesday

Related news

December 26, 2023
October 21, 2023
May 18, 2023
January 31, 2023
January 20, 2023
January 1, 2023
December 3, 2022
November 11, 2022
September 22, 2022
August 18, 2022

മലമ്പുഴ സിമന്റ്സിലെ തൊഴിലാളികളെ അനാഥരാക്കാൻ അനുവദിക്കില്ല

Janayugom Webdesk
പാലക്കാട്
May 1, 2022 8:29 am

പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ മലമ്പുഴ സിമന്റ്സ് കമ്പനിയിലെ തൊഴിലാളികള്‍ സമരം തുടരുകയാണ്. മൂന്ന് മാസം പിന്നിട്ട സമരം, 2020ൽ അവസാനിച്ച സേവന‑വേതന കരാർ പുതുക്കി ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യത്തിന്മേലാണ്. തൊഴിലാളികളുടെ ന്യായമായ അവകാശം മാനേജ്മെന്റ് നിരസിച്ചതിനെ തുടർന്നാണ് അവർ സമരരംഗത്തിറങ്ങാൻ നിർബന്ധിതരായത്.

ലേബർ ഓഫീസർ വിളിക്കുന്ന ചർച്ചയിൽ പോലും മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല. തൊഴിലാളികളോടുമാത്രമല്ല, ഇത് സമൂഹത്തോടുള്ള നീതികേടുകൂടിയാണ്. ഫാക്ടറി വളപ്പിൽ അതിഥി തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ച് കുറഞ്ഞ കൂലിക്ക് പണി എടുപ്പിച്ച് സമരം പരാജയപ്പെടുത്താനാണ് മാനേജ്മെന്റ് ശ്രമിച്ചത്. പതിനഞ്ചോളം സംയുക്ത സംഘടനാ തൊഴിലാളികളും അവരുടെ കുടുംബങ്ങളും നിത്യപട്ടിണിയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു.

ഇവരെ അനാഥരാക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി എഐടിയുസി രംഗത്തുണ്ട്. എന്തുവിലകൊടുത്തും തൊഴിലാളികളെ സംരക്ഷിക്കുമെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി എൻ ജി മുരളീധരൻ നായർ പറഞ്ഞു. മാനേജ്മെന്റിന്റെ നിലപാട് ഹീനമായതാണ്. പോരാടുന്ന തൊഴിലാളികൾക്ക് എല്ലാ സഹായവും ഉറപ്പു നൽകം. സംസ്ഥാന സർക്കാരും തൊഴിൽ വകുപ്പും ഇടപെട്ട് ചർച്ചകളിലൂടെ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് എഐടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍.

Eng­lish summary;Workers at Malam­puzha Cements will not be allowed to be orphaned

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.