December 3, 2023 Sunday

Related news

November 27, 2023
October 19, 2023
October 1, 2023
August 22, 2023
August 20, 2023
August 19, 2023
July 22, 2023
July 3, 2023
May 9, 2023
February 11, 2023

ഷാർജ യുവകലാസന്ധ്യ നവംബർ 25ന്

Janayugom Webdesk
ഷാര്‍ജ
August 22, 2023 10:08 am

യുവകലാസാഹിതി ഷാർജ ഘടകം യുവകലാസന്ധ്യ 2023 നവംബർ 25ന് ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.  കഴിഞ്ഞ ദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വച്ച് ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം യുവകലാസാഹിതി കണ്ണൂർ ജില്ലാ രക്ഷാധികാരിയും ‚കവിയും നാടകപ്രവർത്തകനും സംവിധായകനുമായ പപ്പൻ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു.

യുവകലാസാഹിതി ഷാർജ പ്രസിഡൻ്റ് പത്മകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം സ്വാഗതവും ട്രഷറർ അഡ്വ.സ്മിനു സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ എന്നിവർ രക്ഷാധികാരികളും, പ്രതീഷ് ചിതറ ചെയർമാനും ജിബി ബേബി ജനറൽ കൺവീനറുമായ 101 അംഗസ്വാഗതസംഘം കമ്മിറ്റിയും വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.

Eng­lish Summary:yuvakalasahithy Evening on 25th November

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.